Obtenez 3 mois à 0,99 $/mois

OFFRE D'UNE DURÉE LIMITÉE
Page de couverture de ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by MM Akbar

ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by MM Akbar

ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by MM Akbar

Auteur(s): MM Akbar
Écouter gratuitement

À propos de cet audio

Reply to Qur'an Criticism | Quran is invincible ദൈവികമെന്ന് സ്വയം അവകാശപ്പെടുന്ന ഇന്ന് നിലനില്‍ക്കുന്ന ഒരേയൊരു വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. കേവലം അവ കാശവാദമുന്നയിക്കുകയല്ല ഖുര്‍ആന്‍ ചെയ്യുന്നത്. മറിച്ച്, മാനവി കതയെ ആ അവകാശവാദം അനുഭവിക്കാന്‍ ക്ഷണിക്കുന്നുണ്ടത്. ഖുര്‍ആന്റെ ദൈവികതയില്‍ സംശയിക്കുന്നവരോട് നിഷ്പക്ഷ മായും നിഷ്‌കപടമായും അതിനെ പഠിക്കുവാനും പരിശോധനാ വിധേയമാക്കുവാനും അത് ആഹ്വാനം ചെയ്യുന്നു. ഖുര്‍ആന്റെ ദൈവികതക്കുമേല്‍ സംശയം ജനിപ്പിക്കുന്നവര്‍ പ്രഥമമായി കൈ വെക്കുന്ന മേഖലകളിലൊന്നാണ് അതിന്റെ വിശുദ്ധി. അഥവാ അവതരിക്കപ്പെട്ട അതേ വിശുദ്ധിയില്‍ ഇന്നു ഖുര്‍ആന്‍ ലഭ്യമല്ല എന്നതാണവരുടെ ആരോപണം. പ്രസ്തുത ആരോപണത്തിന്റെ മുനയൊടിക്കുന്ന Series. ഖുര്‍ആന്റെ സംരക്ഷണത്തിനെതിരെ ഇന്നോളം ഉയര്‍ന്നുവന്ന എല്ലാ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി. അവതരണത്തിലും ക്രോഡീകരണത്തിലും സംരക്ഷണത്തിലുമെല്ലാം തന്നെ ദൈവിക ഇടപെടലുകള്‍ അനുഭവവേദ്യമാക്കുന്ന ഖുര്‍ആന്‍ ജ്ഞാനാന്വേഷികളെ അത്ഭുതപ്പെടുത്തുമെന്നതിന് ഈ Series സാക്ഷി.MM Akbar Islam Spiritualité
Épisodes
  • അല്ലാഹു മാത്രമാണ് ദൈവമെന്ന ഖുർആൻ സന്ദേശം വർഗീയതയല്ലേ? Quran Series | Question-36 | MM Akbar
    Nov 9 2025

    Topic :: ❓ അല്ലാഹു മാത്രമാണ് ദൈവമെന്ന് ഖുർആൻ ആവർത്തിച്ച് പറയുന്നു. വ്യത്യസ്ത ദൈവങ്ങളെ ആരാധിക്കുന്ന മതങ്ങൾക്കിടയിൽ ഖുർആനിന്റെ ഈ പ്രസ്താവനയെക്കാൾ വർഗീയമായ വർത്തമാനം വേറെയെന്താണ്? ഞങ്ങളുടേത് മാത്രമാണ് യഥാർത്ഥ ദൈവമെന്ന് വാദിക്കുന്നവരേക്കാൾ വലിയ വർഗീയവാദികൾ ആരാണുള്ളത്? ദിവസേന അഞ്ചുനേരം ബാങ്ക് കൊടുക്കുമ്പോൾ മറ്റുള്ള മതക്കാരുടെ കൂടി ചെവിട് പൊട്ടുന്ന രൂപത്തിൽ ഉറക്കെ വിളിച്ച് പറയുന്നത് അല്ലാഹു മാത്രമാണ് ദൈവം എന്നല്ലേ? ഇത്യയെപ്പോലെയുള്ള ഒരു മതേതരരാജ്യത്ത് അനുവദിക്കാൻ പാടുണ്ടോ ഇത്തരം കാര്യങ്ങൾ ? - ധർമ്മരാജ്, എടക്കര -

    #MMAkbar #QuranSeries #FlatEarth #QuranCriticism

    Voir plus Voir moins
    10 min
  • ഇണകളായാണ് എല്ലാം സൃഷ്ടിച്ചതെന്ന ഖുർആൻ പരാമർശം തെറ്റല്ലേ? Quran Series | Question-35 | MM Akbar
    Nov 6 2025

    Topic :: “എല്ലാ സൃഷ്ടികളും ഇണകളോട് കൂടി സൃഷ്ടിച്ചുവെന്ന് ഖുർആൻ പറയുന്നു. എന്നാൽ അമീബ, ചില ചെടികൾ, ചില ജീവികൾ എന്നിവയ്ക്ക് ഇണയില്ല. ഇത് ഒരു നിരീശ്വരമാതാക്കാരൻ വാദിക്കുന്നു; ശാസ്ത്ര തെളിവുകൾ അയാൾ ഉദ്ധരിക്കുന്നു; മറുപടി പ്രതീക്ഷിക്കുന്നു.” ❓ ബഷീർഫർഹാദ്, എറണാകുളം

    #MMAkbar #QuranSeries #FlatEarth #QuranCriticism

    Voir plus Voir moins
    9 min
  • ബലാൽസംഗത്തിന് ഖുർആനിൽ ശിക്ഷ ഇല്ലേ? Quran Series | Question-34 | MM Akbar
    Oct 6 2025

    Topic :: വ്യഭിചാരത്തിന് ശിക്ഷകൾ വിധിച്ചിരിക്കുന്ന ഖുർആൻ പക്ഷെ ബലാൽസംഗത്തിന് ശിക്ഷ പറഞ്ഞിട്ടില്ല. ബലാൽസംഗം നാലാളുകളുടെ സാക്ഷ്യത്തോടെ സ്വീകരിക്കപ്പെട്ടാൽ പീഡിപ്പിച്ച പുരുഷനും സ്ത്രീയും ശിക്ഷിക്കപ്പെടും. നാല് പേര് സാക്ഷികളില്ലെങ്കിൽ അവനെതിരെ ആരോപണം ഉന്നയിച്ചാൽ പീഡിപ്പിച്ച പുരുഷൻ രക്ഷപ്പെടുകയും സ്ത്രീ ശിക്ഷിക്കപ്പെടുകയും ചെയ്യും. ഇതാണോ ഇസ്‌ലാമിലെ നീതി? ഇതാണോ സ്ത്രീകളെ സംരക്ഷിക്കുന്ന ഇസ്‌ലാം? - മിനി സന്തോഷ്
    #MMAkbar #QuranSeries #FlatEarth #QuranCriticism

    Voir plus Voir moins
    10 min
Pas encore de commentaire