Obtenez 3 mois à 0,99 $/mois

OFFRE D'UNE DURÉE LIMITÉE
Page de couverture de സൂറ: മറിയം | ആയത്ത്: 85-89 | Surah Maryam | Faisal Moulavi | QHLS

സൂറ: മറിയം | ആയത്ത്: 85-89 | Surah Maryam | Faisal Moulavi | QHLS

സൂറ: മറിയം | ആയത്ത്: 85-89 | Surah Maryam | Faisal Moulavi | QHLS

Écouter gratuitement

Voir les détails du balado

À propos de cet audio

📖 ഖുർആൻ പഠന ക്ലാസ് | സൂറ: മറിയം | ആയത്ത്: 85-89അവലംബം: അമാനി മൗലവി തഫ്സീർ--------------------------------------‪19:85 يَوْمَ نَحْشُرُ ٱلْمُتَّقِينَ إِلَى ٱلرَّحْمَٰنِ وَفْدًا ﴾٨٥﴿ഭയഭക്തന്മാരെ പരമകാരുണികനായുള്ളവന്‍റെ അടുക്കലേക്കു അതിഥികളെന്ന നിലയില്‍ നാം ഒരുമിച്ചുകൂട്ടുന്ന ദിവസം;يَوْمَ نَحْشُرُ നാം ഒരുമിച്ചുകൂട്ടുന്ന ദിവസം الْمُتَّقِينَ ഭയഭക്തന്‍മാരെ, സൂക്ഷിക്കുന്നവരെ إِلَى الرَّحْمَـٰنِ റഹ്മാന്‍റെ (പരമകാരുണികന്‍റെ)അടുക്കലേക്ക് وَفْدًا അതിഥികളെന്ന നിലയില്‍, നിവേദകസംഘമായി19:86 وَنَسُوقُ ٱلْمُجْرِمِينَ إِلَىٰ جَهَنَّمَ وِرْدًا ﴾٨٦﴿കുറ്റവാളികളെ ദാഹിച്ചവരായികൊണ്ടു നരകത്തിലേക്കു നാം തെളിക്കുകയും ചെയ്യുന്ന (ദിവസം).-وَنَسُوقُ നാം തെളിക്കുകയും ചെയ്യുന്ന الْمُجْرِمِينَ കുറ്റവാളികളെ إِلَىٰ جَهَنَّمَ നരകത്തിലേക്കു وِرْدًا ദാഹിച്ചവരായി19:87 لَّا يَمْلِكُونَ ٱلشَّفَٰعَةَ إِلَّا مَنِ ٱتَّخَذَ عِندَ ٱلرَّحْمَٰنِ عَهْدًا ﴾٨٧﴿(അന്ന്) പരമകാരുണികനായുള്ളവന്‍റെ അടുക്കല്‍ വല്ല കരാറും ഉണ്ടാക്കിവെച്ചിട്ടുള്ളവനല്ലാതെ, ശുപാര്‍ശക്കു അധികാരമുണ്ടായിരിക്കുന്നതല്ല.لَّا يَمْلِكُونَ അവര്‍ക്കു അധികാരമുണ്ടാകയില്ല, അധീനപ്പെടുത്തുകയില്ല, കഴിയുകയില്ല الشَّفَاعَةَ ശുപാര്‍ശക്കു إِلَّا مَنِ ഒരുവനൊഴികെ اتَّخَذَ അവന്‍ ഉണ്ടാക്കിവെച്ചു, ഏര്‍പ്പെടുത്തി عِندَ الرَّحْمَـٰنِ റഹ്മാന്‍റെ അടുക്കല്‍ عَهْدًا കരാറു, ഉടമ്പടിസജ്ജനങ്ങളായ ഭയഭക്തന്‍മാരെ അതിഥികളെപ്പോലെ ആദരിച്ചും, നിവേദകസംഘത്തെപ്പോലെ ബഹുമാനിച്ചും കൊണ്ടായിരിക്കും ഖിയാമത്തുനാളില്‍ ഒരുമിച്ചുകൂട്ടുക. ദുര്‍ജ്ജനങ്ങളാകുന്ന കുറ്റവാളികളെ ദാഹിച്ചു വലഞ്ഞ മൃഗങ്ങളെപ്പോലെ ആട്ടിത്തെളിച്ചുകൊണ്ടുമത്രെ കൊണ്ടുവരപ്പെടുക. സജ്ജനങ്ങള്‍, പരമകാരുണികനായ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ ഒരുക്കിവെച്ചിട്ടുള്ള സ്വര്‍ഗ്ഗത്തിലേക്ക് നയിക്കപ്പെടും. ദുര്‍ജ്ജനങ്ങള്‍, അവരുടെ ഫലം അനുഭവിക്കേണ്ടതിനായി നരകത്തിലേക്ക് വലിച്ചിഴക്കപ്പെടുകയും ചെയ്യും. സത്യവിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും വഴി അല്ലാഹുവിങ്കല്‍ നല്ല നില സമ്പാദിച്ചവര്‍ക്കുമാത്രമേ അവിടെ ശുപാര്‍ശയുടെ പ്രശ്നമുള്ളു. ശുപാര്‍ശചെയ്‌വാനും, ശുപാര്‍ശ അനുഭവിക്കുവാനുമുള്ള അനുവാദം അവര്‍ക്കു മാത്രമേ നല്‍കപ്പെടുകയുമുള്ളു. സത്യവിശ്വാസത്തോടുകൂടി ...
Pas encore de commentaire