Obtenez 3 mois à 0,99 $/mois + 20 $ de crédit Audible

OFFRE D'UNE DURÉE LIMITÉE
Page de couverture de Commentadi!

Commentadi!

Commentadi!

Auteur(s): Manorama Online
Écouter gratuitement

À propos de cet audio

എല്ലാത്തിനെപ്പറ്റിയും എല്ലാവർക്കും അഭിപ്രായം പറയാനുണ്ട്. എന്നാൽപ്പിന്നെ ഞങ്ങളും അത്തരം ചില വിഷയങ്ങളിൽ ‘കമന്റടി’ക്കാന്‍ പോവുകയാണ്. ഭൂമിക്കു താഴെയുള്ള എന്തിനെപ്പറ്റിയും ചിലപ്പോഴൊക്കെ ഭൂമിക്ക് മുകളിലുള്ള വിഷയങ്ങളെപ്പറ്റിയും ഞങ്ങളുടെ കമന്റടി കേൾക്കാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് അരുണിമ, അർച്ചന & നവീൻ.

Everyone's got an opinion on everything, right? And trust us, we've got plenty! So, we're jumping into the conversation to share what we call our 'commentadi' – our take, our comments on various subjects – from things happening right here on Earth to topics beyond our world. Join your hosts, Arunima, Archana, and Naveen, as we dive in.

Politique Science
Épisodes
  • റീറിലീസിനു പിന്നാലെ എന്തിനാണീ ‘സവാരി’ ഗിരിഗിരി?
    Oct 29 2025

    ഇറങ്ങിയ കാലത്ത് തിയറ്ററിൽ ആളു കയറാതെ പരാജയപ്പെട്ടു പോയ ചിത്രം. വർഷങ്ങൾക്കിപ്പുറം അത് റിലീസ് ചെയ്തപ്പോൾ ലഭിച്ചത് 5 കോടിയോളം കലക്‌ഷൻ! ദേവദൂതൻ സിനിമയുടെ ഈ ഭാഗ്യറിലീസിനു പിന്നാലെ ഒട്ടേറെ ചിത്രങ്ങളാണ് 2025ൽ കേരളത്തിൽ റീറിലീസായത്. സ്‌ഫടികവും രാവണപ്രഭുവും വടക്കൻ വീരഗാഥയും പോലെ ഹിറ്റടിച്ച ചിത്രങ്ങള്‍ക്കു വീണ്ടും പ്രേക്ഷകർ കയ്യടിച്ചു. അതിലെ പാട്ടുകൾക്കൊപ്പം ജെൻസീ പിള്ളേർ തിയറ്ററിൽ താളംചവിട്ടി. ടിവിയിലും ഒടിടിയിലും നൂറു തവണയെങ്കിലും കണ്ടിട്ടും എന്തുകൊണ്ടാണ് വർഷങ്ങൾ പഴക്കമുള്ള ചിത്രങ്ങൾക്ക് ഇന്നും തിയറ്ററിൽ ആവേശം സൃഷ്ടിക്കാൻ സാധിക്കുന്നത്? എന്താണ് അതിനു പിന്നിലെ രഹസ്യം? അന്വേഷിക്കുകയാണ് ‘കമന്റടി’ പോഡ്‌കാസ്റ്റിൽ അർച്ചനയും അരുണിമയും നവീനും.

    A film that flopped at the box office upon its initial release earned nearly ₹5 crore when rereleased years later. Following the lucky revival of the movie Devadoothan, numerous films were rereleased in Kerala in 2025. Hit films like Spadikam, Ravanaprabhu, Chotta Mumbai and Oru Vadakkan Veeragatha once again earned audience acclaim. Gen Z kids cheered and danced in theaters to songs they’ve known for years. Why do these decades-old films, which have been streamed hundreds of times on TV and OTT platforms, still manage to generate such excitement in theaters today?

    What’s the hidden secret to this nostalgic cinema boom? Join Archana, Arunima, and Naveen on the 'Commentadi' podcast as they dive into this theatrical phenomenon.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    26 min
  • നീലി ഫെമിനിസ്റ്റാണോ? ‘ലോക’ സ്ത്രീപക്ഷമാണോ?
    Oct 9 2025

    ‘ലോക– ചാപ്റ്റർ 1, ചന്ദ്ര’ പോലൊരു സ്ത്രീകേന്ദ്രീകൃത സിനിമ കോടികൾ നേടി വിജയിക്കാൻ കളമൊരുക്കിയത് ഡബ്ല്യുസിസി ഉൾപ്പെടെയുള്ള സ്ത്രീപക്ഷ സംഘടനകളാണെന്ന് ഒരുപക്ഷം. ‘ലോക’ സ്ത്രീപക്ഷ സിനിമയേ അല്ലെന്ന് അതിന്റെ അണിയറക്കാർതന്നെ പറയുന്ന മറുപക്ഷം. 300 കോടി ക്ലബിൽ കയറിയ ‘ലോക’ യഥാർഥത്തിൽ ഒരു സ്ത്രീപക്ഷ സിനിമയാണോ? കേരളത്തിലെ സ്ത്രീപക്ഷ സിനിമകളെപ്പറ്റി അറിയാൻ ഒരു ‘ലോക’ വേണ്ടി വന്നോ. അതോ വനിതാകേന്ദ്രീകൃത സിനിമകൾ പണ്ടേ കേരളത്തിലുണ്ടായിരുന്നോ? റിമ കല്ലിങ്കല്‍, നൈല ഉഷ, വിജയ് ബാബു എന്നിവരുടെ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ‘കമന്റടി’ പോഡ്‌കാസ്റ്റ് ചർച്ച ചെയ്യുന്നത് ഈ വിഷയമാണ്. ‘മലയാള സിനിമ ആരുടെ പക്ഷം?’. കമന്റടിക്കുന്നത് അരുണിമയും അർച്ചനയും നവീനും.

    One camp credits the film's record-breaking, female-centric triumph—earning over $300 crores—to the sustained activism of women's groups like the WCC (Women in Cinema Collective). The other side, including some from the 'Loka' production team, strongly rejects the 'feminist film' label.
    So, what's the truth? Is 'Loka' a feminist milestone, or just a successful mainstream thriller? Did it take this massive hit to bring Kerala's women-centric films into the spotlight, or have they been a quiet fixture of Malayalam cinema for decades?
    We unpack this complex issue on Commentadi Podcast, using the recent statements by industry figures Rima Kallingal, Nyla Usha, and Vijay Babu as our starting point.
    Arunima, Archana, and Naveen explore the question: Whose Narrative Does Malayalam Cinema Really Serve?

    See omnystudio.com/listener for privacy information.

    Voir plus Voir moins
    25 min
  • ഐശ്വര്യ ലക്ഷ്മി പറഞ്ഞതുപോലെയാണോ സോഷ്യൽ മീഡിയ നിയന്ത്രണം?
    Sep 22 2025

    ‘എന്റെ എല്ലാ സ്വാഭാവിക ചിന്തകളും അത് കവർന്നെടുത്തു, എന്റെ ഭാഷയെയും വാക്കുകളെയും അത് ദോഷകരമായി ബാധിച്ചു, ഒപ്പം എന്റെ എല്ലാ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളെയും അത് ഇല്ലാതാക്കി...’ നടി ഐശ്വര്യ ലക്ഷ്മി അടുത്തിടെ സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകള്‍. ആരാണ് ഇത്രയേറെ ഐശ്വര്യയെ ‘ദ്രോഹിച്ച’ വില്ലൻ? മറ്റൊന്നുമല്ല, സമൂഹമാധ്യമങ്ങൾതന്നെ! അതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽനിന്ന് ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ചു കഴിഞ്ഞു നടി. എന്തിനാണ് ഇറങ്ങിപ്പോയത്, സ്വയം നിയന്ത്രണത്തിലൂടെ സമൂഹമാധ്യമങ്ങളെ അടക്കി നിർത്തിയാൽ മതിയായിരുന്നല്ലോ! പക്ഷേ നിങ്ങളിൽ എത്ര പേർക്ക് സമൂഹമാധ്യമങ്ങളുടെ പിടിയിൽനിന്ന് കുതറിയോടാന്‍ സാധിച്ചിട്ടുണ്ട്? സമൂഹമാധ്യമങ്ങളുടെ ‘വില്ലത്തരങ്ങളും’ ജീവിതത്തിന്മേലുള്ള കടന്നുകയറ്റവും അതിരു കടക്കുകയാണോ? ചർച്ച ചെയ്യുകയാണ് ‘കമന്റടി’ പോഡ്‌കാസ്റ്റിൽ അരുണിമയും അർച്ചനയും നവീനും.

    In a surprising move, actress Aishwarya Lekshmi has announced her withdrawal from social media, revealing the profound toll it has taken on her. In a candid post, the actress stated that the platforms 'stole all my natural thought processes, negatively impacted my language and vocabulary, and destroyed every one of my little joys.'

    Her abrupt departure, which has been termed a 'self-exile,' sparks a critical debate: Is a complete break from social media the only viable solution? Or is it possible for individuals to rein in its influence through self-control?

    This is a question many struggle with, as social media's 'villainous' intrusion into daily life seems to be spiraling out of control. In this episode of the 'Commentadi' podcast, hosts Arunima, Archana, and Naveen delve into a powerful discussion about whether social media's grip on our lives has become too tight.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    28 min
Pas encore de commentaire