Épisodes

  • ചെന്നായയെ രക്ഷിച്ച കോലൻ കൊക്ക്! - MKid | Children Podcast
    Nov 16 2025

    ഒരിടത്തൊരിടത്ത് ഒരു ദുഷ്ടനായ ചെന്നായ ഉണ്ടായിരുന്നു. അവന്റെ പേര് മിങ്കു എന്നായിരുന്നു. ഒരു ദിവസം മിങ്കുവിന് നല്ല ഒരു ഇര കിട്ടി. ആർക്കും കൊടുക്കാതെ വയറു നിറയെ ആഹാരം കഴിച്ചു കഴിച്ച്, ചെന്നായയുടെ തൊണ്ടയിൽ ഒരു എല്ലിൻ കഷ്ണം കുടുങ്ങി! അയ്യോ! ഭയങ്കര വേദന!. ചെന്നായ വേദനകൊണ്ട് അലറി. കഥ കേട്ടോളൂ...

    Once upon a time, there was a wicked wolf. His name was Minku. One day, Minku found a good prey. After eating his fill without sharing with anyone, a bone got stuck in the wolf's throat! Oh no! Terrible pain! The wolf howled in pain. Let's listen to the story.

    Credits:
    Narration - Jesna Nagaroor
    Story: Sanu Thiruvarppu
    Production - Nidhi Thomas

    See omnystudio.com/listener for privacy information.

    Voir plus Voir moins
    3 min
  • വേട്ടക്കാരെ തോൽപ്പിച്ച തമ്പു! | MKid |Thambu​| Elephant | Children Podacst
    Nov 9 2025

    വൈരണിക്കാടുകൾക്ക് നടുവിലുള്ള പൂഴിമണൽ വിരിച്ച പാതയിലൂടെ കിഴക്കേവശത്തുള്ള പുഴക്കരയിലേക്ക് വെള്ളം കുടിക്കാനായി പോകുകയായിരുന്നു തമ്പു ആന. കരിമ്പ് കാട്ടിലെ ഇളം കരിമ്പുകൾ തിന്നു വീർത്ത കുംഭയും കുലുക്കിയുള്ള തമ്പുവിന്റെ ഓട്ടം ഒന്ന് കണേണ്ടത് തന്നെയാണ്. അങ്ങനെ തമ്പു ചെവികളും തലയും ആട്ടിയാട്ടി പുഴയോരം ലക്ഷ്യമാക്കി നടക്കുമ്പോൾ, അതാ... പുൽമേടുകൾ നിറഞ്ഞ പടിഞ്ഞാറ് ഭാഗത്ത് നിന്നും ഒരു കരച്ചിൽ. തമ്പു ചെവി വട്ടം പിടിച്ചു, കരച്ചിൽ കേൾക്കുന്ന ദിക്കിലേക്ക് ശ്രദ്ധിച്ചു കഥ കേട്ടോളൂ...

    Thampu the elephant was walking along a sandy path, amidst thorny bushes, heading towards the river on the eastern side to drink water. Thampu's lumbering run, his belly swaying, swollen from eating young sugarcane in the sugarcane field, was truly a sight to behold. As Thampu swayed his head and ears, walking towards the riverbank, suddenly... a cry echoed from the grassy meadows on the western side. Thampu cupped his ears, focusing on the direction from which the cry emanated. Let's listen to the story.

    Credits:
    Narration - Jesna Nagaroor
    Story: Lakshmi Narayanan
    Production - Nidhi Thomas
    Production Consultant - Vinod SS

    See omnystudio.com/listener for privacy information.

    Voir plus Voir moins
    2 min
  • പക്രു ഉറുമ്പും പിച്ചു പുൽച്ചാടിയുടെ മടിയും! | MKid | Children Podacst
    Nov 2 2025

    കന്നാരംതോട്ടത്തിൽ പിച്ചു എന്നൊരു പുൽച്ചാടി ഉണ്ടായിരുന്നു. ചുറുചുറുക്കുള്ള അവൻ പാട്ടും കളിയുമായി ഓരോ ദിവസവും ആഘോഷിച്ചു. വയലുകളിലും പുൽമേടുകളിലും ചാടിച്ചാടി നടന്ന്, അവൻ സമയം ചെലവഴിച്ചു. കഥ കേട്ടോളൂ...

    In Kannaramthottam, there lived a grasshopper named Pichu. Lively and cheerful, he celebrated each day with song and play. He spent his time hopping around in fields and meadows. Let's listen to the story.

    Credits :
    Narration - Athulya R Krishnan
    AI Animation & Editing - Arun Cheruvathoor
    AI Images and Production - Nidhi Thomas
    Production Consultant - Vinod SS

    See omnystudio.com/listener for privacy information.

    Voir plus Voir moins
    4 min
  • കുയിലിന്റെ മുട്ട കാക്ക കൂട്ടിൽ എങ്ങനെ വന്നു? - | Animation Story for Kids | Manorama Podcast | Manorama Online
    Oct 26 2025

    കാക്കോത്തിക്കാവിലെ ഇലിഞ്ഞിമരത്തിന്റെ ഉയരത്തുള്ള കൊമ്പിലായിരുന്നു കിങ്ങിണിക്കുയിലിന്റെ കൂട്. ഒരിക്കൽ ഒരു വർഷക്കാലത്ത് കിങ്ങിണി ആറ്റുനോറ്റ് ഒരു മുട്ടയിട്ടു. മുട്ട വിരിഞ്ഞു കുഞ്ഞിക്കുയിലുമായി കാക്കോത്തിക്കാവ് മുഴുവൻ പറന്നു നടക്കുന്ന സ്വപ്‌നങ്ങൾ കണ്ട് മുട്ടയ്ക്ക് അടയിരുന്ന കിങ്ങിണി പെട്ടന്ന് ആ കാഴ്ച കണ്ട് ഉറക്കെ കരയാൻ തുടങ്ങി.
    Kingini the cuckoo's nest was on a high branch of the Ilini tree in Kakothikkavu. One year, Kingini laid an egg, having waited for it eagerly. As she brooded over the egg, dreaming of flying all over Kakothikkavu with her baby cuckoo once it hatched, she suddenly saw something that made her cry out loud. Let's listen to the story.

    Narration - Jesna Nagaroor
    AI Animation & Editing - Arun Cheruvathoor
    AI Images and Production - Nidhi Thomas
    Production Consultant - Vinod SS

    See omnystudio.com/listener for privacy information.

    Voir plus Voir moins
    2 min
  • ആമക്കുട്ടികളുടെ ബ്ലിങ്കിമിന്നിചേച്ചി | Story for Kids | Manorama Online Podcast
    Oct 19 2025

    ആ അരുവിയുടെ കരയിലെ മരത്തിന്റെ പേര് നീർമരുത് എന്നായിരുന്നു. ആത്മവിശ്വാസമുള്ള ഒരു കുട്ടിയെപ്പോലെ തലയുയർത്തിയായിരുന്നു നീർമരുതിന്റെ നിൽപ്പ്. സന്ധ്യ മയങ്ങുമ്പോൾ നീർമരുത് നിന്നു തിളങ്ങും. താരങ്ങൾ നിറഞ്ഞ ആകാശത്തിന്റെ ഒരു കഷ്ണം അരുവിയുടെ തീരത്ത് വന്നു നില്കുകയാണോ എന്നുപോലും തോന്നിയവരുണ്ട്. അതെങ്ങനെയാ? അതെ. സൂര്യമാമൻ അസ്തമിക്കാൻ തുടങ്ങുമ്പോൾ മിന്നാമിന്നികൾ കൂട്ടമായി പാറി പാറി വന്നു നീർമരുത് മരത്തിൽ വന്നിരിക്കും. മിന്നാമിന്നികൾക്ക് ഏറ്റവും ഇഷ്ടമുള്ള മരമാണത്രെ നീർമരുത്. പിന്നെ കളിയായി, ചിരിയായി, വർത്തമാനമായി.. ആ കാഴ്ച ഒന്ന് കാണണേണ്ടതു തന്നെയാണ്. അത്രയ്ക്ക് രസാണ്.. ആ മിന്നാമിന്നിക്കൂട്ടത്തിലെ ഏറ്റവും മിടുക്കിക്കുട്ടിയുടെ പേര് ബ്ലിങ്കിമിന്നി എന്നായിരുന്നു. ഇത് അവളുടെ കഥയാണ്. കഥ കേട്ടോളൂ...

    The tree on the bank of that stream was called Neermaruthu. Neermaruthu stood tall, its head held high, like a confident child. As evening fell, the Neermaruthu would glow brightly. Some even felt as if a piece of the star-filled sky had descended upon the stream's bank. How was that possible? Well, as 'Uncle Sun' began to set, fireflies would flutter in groups and settle on the Neermaruthu tree. It was said that the Neermaruthu was the fireflies' favorite tree. Then came play, laughter, and chatter... That sight truly was something to behold. It was utterly charming. Among that cluster of fireflies, the cleverest little one was named Blinkyminni. Its her story. Let's hear the story...

    See omnystudio.com/listener for privacy information.

    Voir plus Voir moins
    4 min
  • അപ്പൂപ്പൻ പ്രാവും കൂട്ടുകാരും | Animation Story for Kids | Manorama Podcast | Manorama Online
    Oct 12 2025

    ഒരു വലിയ ആൽമരത്തിൽ നിറയെ പ്രാവുകളുണ്ടായിരുന്നു. അവർ ഒരുമയോടെ, സ്നേഹത്തോടെയാണ് അവിടെ കഴിഞ്ഞിരുന്നത്. ആ കൂട്ടത്തിൽ വിവേകിയും അറിവുമുള്ള ഒരു വയസ്സൻ പ്രാവുണ്ടായിരുന്നു. എല്ലാവരും ആ പ്രായമുള്ള പ്രാവിനെ അപ്പൂപ്പൻ പ്രാവേ എന്ന് സ്നേഹത്തോടെ വിളിച്ചു. കഥ കേൾക്കാം

    A large banyan tree was full of pigeons. They lived there in unity and with love. Among them, there was an old pigeon who was wise and knowledgeable. Everyone affectionately called that old pigeon "Appooppan Prave"
    Let's listen to the story.

    Narration - Jesna Nagaroor
    AI Animation & Editing - Arun Cheruvathoor
    AI Images and Production - Nidhi Thomas
    Production Consultant - Vinod SS

    See omnystudio.com/listener for privacy information.

    Voir plus Voir moins
    4 min
  • തമ്പുവിനെ പിടിക്കാൻ വന്ന ഭീകര ജീവി! | Stories for kids | Manorama Podcast
    Oct 6 2025

    കാറ്റാടി കാടിന്റെ കണ്മണിയായി തമ്പു ഉല്ലസിച്ചു നടക്കുകയാണ്. ഓരോ അവന്റെ കുട്ടിക്കുറുമ്പും കൂടിവരുന്നുണ്ട്. ചിത്രശലഭങ്ങളെ പിന്തുടരുന്നതും, നദിയിൽ മുങ്ങിപ്പൊങ്ങുന്നതും കാട്ടിലാകെ ഓടി നടക്കുന്നതുമെല്ലാം തമ്പുവിന്റെ ഇഷ്ടവിനോദമാണ്.

    The terrifying creature that came to catch Thambu!

    Thambu is joyfully wandering as the apple of the Windmill Forest's eye. Each of his playful mischievous acts is increasing. Chasing butterflies, diving and surfacing in the river, and running all over the forest are Thambu's favorite pastimes.

    Narration - Jesna Nagaroor
    Story - Lakshmi Narayanan
    Production - Nidhi Thomas
    Production Consultant - Vinod S S

    See omnystudio.com/listener for privacy information.

    Voir plus Voir moins
    3 min
  • പുട്ടും കടലയും തങ്കൻപുലിയും | Story for Kids | Manorama Podcast
    Sep 28 2025

    അതൊരു ചെറിയ കാടായിരുന്നു. കാടിന്റെ ഓരത്ത് ഒരു കുഞ്ഞു ഗ്രാമവും ഉണ്ടായിരുന്നു. കാടിനേയും ഗ്രാമത്തെയും പകുത്തു നിർത്തുന്നത് ഒരു വഴിയാണ്. ആ വഴിയിൽ ഒരു ചായക്കടയുണ്ട്. സത്യേട്ടന്റെ ചായക്കട. പഴംപൊരി, പരിപ്പുവട, പൊറോട്ട, ഉഴുന്നുവട, പാലപ്പം എന്ന് തുടങ്ങി ചില ദിവസങ്ങളിൽ ബിരിയാണിയും ഉണ്ടാകാറുണ്ട്. എന്നാൽ ആ കടയിലെ ഏറ്റവും ഹിറ്റ് കോമ്പോ എന്തായിരുന്നെന്നോ? പുട്ടും കടലക്കറിയും. ഈ കടയിലെ ഭക്ഷണം കഴിയ്ക്കാൻ വേണ്ടി മാത്രം കാടിറങ്ങി വരുന്ന മൃഗങ്ങളുമുണ്ടായിരുന്നു. അവരുടെ ഇടയിലും സത്യേട്ടന്റെ ചായക്കടയ്ക്ക് ആരാധകരുണ്ടായിരുന്നു. പക്ഷെ സത്യേട്ടന് ഏറ്റവും ഇഷ്ടം തങ്കൻപുലിയെ ആണ്. ങേ? അതെങ്ങനെ? കഥ കേട്ടോളൂ


    It was a small forest. On the edge of the forest, there was also a small village. A path separated the forest and the village. On that path, there was a teashop – Sathyettan's Teashop. They served Pazhampori, Parippuvada, Porotta, Uzhunnuvada, Palappam, and on some days, even Biryani. But do you know what the most popular combo in that shop was? Puttu and Kadalakkari. There were even animals that came down from the forest just to eat the food at this shop. Even among them Sathyettan's Teashop had its fans. But Sathyettan's favorite was Thankanpuli. Huh? How's that possible? What was then? Let's hear the story...
    #ManoramaKidsStories #ManoramaCartoon #BabyLeopardAndSteamCake

    Story, Narration, Production - Lakshmi Parvathy

    See omnystudio.com/listener for privacy information.

    Voir plus Voir moins
    4 min