Épisodes

  • മരുന്ന് പോലൊരു ബിൽ | India File | Manorama Online Podcast
    Aug 27 2025

    30 ദിവസം തടവിൽ കഴിയേണ്ടിവന്നാൽ മന്ത്രിസ്ഥാനം നഷ്ടമാക്കുന്ന ബിൽ ജനാധിപത്യത്തിലെ രോഗങ്ങളുടെ ദൂഷ്യഫലങ്ങൾ അനുഭവിക്കുന്ന ജനത്തിന് ആശ്വാസം നൽകാം. പക്ഷേ, രാഷ്ട്രീയ എതിരാളികളെ കുടുക്കാനുള്ള ആയുധമായും ഇതുപയോഗിക്കാമെന്നും ആക്ഷേപമുണ്ട്. പുതിയ ബില്ലിന്റെ ഉള്ളറകൾ വിശദമായി വിശകലനം ചെയ്യുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ.

    Explore the controversial bill enabling ministerial disqualification after 30 days in custody. Despite PM Modi's promise of political purity, 19 current ministers face serious criminal cases, raising concerns about the law's weaponization against opposition parties by agencies like ED.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    7 min
  • 'ഫഹദിന് ഫോൺ വേണ്ട, പക്ഷേ ഞങ്ങൾക്ക് അതിന് കഴിയില്ല' | Kalyani Priyadarshan | Vinay Forrt | Suresh Krishna | Odum Kuthira Chadum Kuthira
    Aug 24 2025

    സിനിമാകുടുംബത്തിൽനിന്നും വന്നതുകൊണ്ടുതന്നെ അതിന്റെ പ്രിവിലേജുകൾ മനസിലാക്കുകയാണ് കല്യാണി. അഭിമുഖം അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി. കേൾക്കാം മനോരമ ഓൺലൈൻ എന്റർടൈൻമെന്റ് പോഡ്‌കാസ്റ്റ്.

    In this candid interview, Kalyani Priyadarshan, Suresh Krishna, and Vinay Forrt reflect on their journeys in cinema. Kalyani openly acknowledges the privilege of coming from a film family, admitting she never had to worry about money which came from cinema. This interview is presented here by Lakshmi Parvathy. Listen to Manorama Online Entertainment Podcast.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    12 min
  • കരടിയെ കബളിപ്പിച്ച കുറുക്കന്റെ കഥ! - Children Podcast | Manorama Online Podcast
    Aug 24 2025

    ഒരു കാട്ടിൽ താമസിച്ചിരുന്ന അക്കുക്കുറുക്കനും കുക്കുക്കരടിയും അടുത്ത സുഹൃത്തുക്കളായിരുന്നു. കൂട്ടുകൂടി പാട്ടുപാടി നടന്നു മടുത്തപ്പോൾ അവർക്കൊരു ബുദ്ധി തോന്നി | Children Podcast | Manorama Online Podcast | Bed Time story

    Narration - Jesna Nagaroor

    Production - Nidhi Thomas

    Production Consultant - Vinod S S

    See omnystudio.com/listener for privacy information.

    Voir plus Voir moins
    2 min
  • ഹൈപ്പർ ഇൻഡിപെൻഡൻസിയോ?' അതെന്താ? | Ayinu Podcast | Manorama Online Podcast
    Aug 23 2025

    സ്വയം സ്വതന്ത്രരായ സ്ത്രീകളുടെ ശക്തിയും ശബ്ദവും ഏതു തരത്തിലാണ് മനസിലാക്കാറുള്ളത്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'

    Exploring the strength, resilience, and voices of self-independent women, this episode of Ayinu podcast dives into the essence of point of view of female. We discuss empowerment, equality, and the journey of women reclaiming their space, unapologetically and powerfully. Listen to the Manorama Online podcast Ayinu (So what?) featuring Lakshmi Parvathy.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    4 min
  • 'നിഴൽ മാറും കാലം' | India File | Manorama Online Podcast
    Aug 20 2025

    ബിജെപിയാൽ ഏറെ പരിഹസിക്കപ്പെട്ട രാഷ്ട്രീയ നേതാവ്. സ്വന്തം പാർട്ടിയിലെ പലരാലും പ്രതിപക്ഷത്തെ മറ്റു പാർ‍ട്ടികളാൽ പോലും ഇത്രയും സംശയിക്കപ്പെട്ട മറ്റൊരാളില്ല. അതൊക്കെ പഴങ്കഥ. ഇപ്പോൾ ഭരണപക്ഷ എംപിമാർ പോലും രാഹുൽ ഗാന്ധി എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനായി കാതോർക്കുന്നു. അവിശ്വാസത്തിൽനിന്ന് വിശ്വാസത്തിന്റെയും നേതൃത്വത്തിന്റെയും പ്രതീകമായി ഉദിച്ചുയർന്ന രാഹുൽ ഗാന്ധിയുടെ പുതിയ രാഷ്ട്രീയ അധ്യായത്തെയും മാറിയ പ്രതിപക്ഷത്തെയും പരിശോധിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ.


    Transformation of Rahul Gandhi: Rahul Gandhi's role as the Opposition Leader has evolved, impacting both the ruling party and the opposition. His persistence on issues like caste census and GST reforms has led to significant policy shifts. Jomy Thomas, Malayala Manorama's Delhi Chief of Bureau, explains this in his 'India File' podcast

    See omnystudio.com/listener for privacy information.

    Voir plus Voir moins
    7 min
  • മാമ്പഴക്കള്ളൻ തമ്പു! | Children Podcast | Manorama Online Podcast
    Aug 17 2025

    കാറ്റാടിന്റെ കാടിന്റെ കണ്ണിലുണ്ണിയായി വളരുകയാണ് നമ്മുടെ തമ്പു ആനക്കുട്ടി. പകൽ മുഴുവൻ കൂട്ടുകാരോടൊപ്പം പുഴക്കരയിലും കരിമ്പിൻകാട്ടിലും ഒക്കെയായി കറങ്ങി നടക്കലാണ് ആശാന്റെ പ്രധാന വിനോദം

    Our little elephant, Thampu, is growing up as the darling of the windmill forest. His main pastime is wandering around all day with his friends by the riverbank and in the sugarcane fields.


    Story - Lakshmi Narayanan

    Narration - Jesna Nagaroor

    Production - Nidhi Thomas

    Production Consultant - Vinod S S

    See omnystudio.com/listener for privacy information.

    Voir plus Voir moins
    5 min
  • കശ്‍മീരിലെ പുസ്തകപ്പേടി | India File | Manorama Online Podcast
    Aug 13 2025

    ജമ്മു കശ്മീരിൽ സമാധാനം നിലനിർത്താനെന്ന പേരിൽ 25 പുസ്തകങ്ങൾ നിരോധിച്ചിരിക്കുകയാണ് ലഫ്. ഗവർണർ. ഭീകരവാദികളെ പിടികൂടിയും ആയുധങ്ങൾ പിടിച്ചെടുത്തും പരിചയമുള്ള പൊലീസിപ്പോൾ പുസ്തകക്കടകളിൽ കയറി നിരോധിത വസ്തുക്കൾ പിടിച്ചെടുക്കുന്നു. കേന്ദ്ര സർക്കാരിന്റെ താൽപര്യപ്രകാരമുള്ള ഈ നടപടിയിലൂടെ വരുന്നതാണോ സമാധാനം? വിശദീകരിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ.

    Lieutenant Governor of Jammu and Kashmir Manoj Sinha's Censorship and Biblioclasm: Examining Book Destruction - India File Column Explains. Jomy Thomas, Malayala Manorama's Delhi Chief of Bureau, explains this in his 'India File' podcast

    See omnystudio.com/listener for privacy information.

    Voir plus Voir moins
    6 min
  • പീക്കുമയിലിന് സന്തോഷം വന്നു | Story for Kids
    Aug 10 2025

    പീക്കുവിന് പീലി വിരിച്ചാടാൻ വലിയ ഇഷ്ടമാണ്. പക്ഷെ അവന്റെ നൃത്തം കാണാൻ കാട്ടിൽ ആർക്കും നേരമില്ല. എല്ലാവർക്കും തിരക്കാണ്. ഒരിക്കൽ പീക്കു ഒരു പുഴക്കരയിലേക്ക് വെള്ളം കുടിക്കാൻ പോയതായിരുന്നു. അപ്പോൾ അവിടെ വേറെയും ചില മൃഗങ്ങളൊക്കെ വെള്ളം കുടിക്കാൻ വന്നിട്ടുണ്ടായിരുന്നു. ചിലർ പുഴക്കരയിൽ അൽപ സമയം വിശ്രമിക്കുന്നുമുണ്ടായിരുന്നു. അപ്പോൾ പീക്കുവിന് തോന്നി, 'ഇപ്പോൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ, ഞാൻ അന്ന് പഠിച്ച ആ നല്ല നൃത്തം ഇപ്പോൾ കാണിച്ചു കൊടുത്താലോ'. എന്നിട്ടോ? കഥ കേട്ടോളൂ...

    Peeku, the peacock loves to spread his feathers and dance. But no one in the forest has time to watch his dance. Everyone are busy. One day, Peeku had gone to a riverbank to drink water. There, other animals had also come to drink water. Some were also resting for a while on the riverbank. Then Peeku thought, 'Everyone is here now, aren't they? Should I perform that good dance I learned?' What was then? Let's hear the story...

    Characters -

    പീക്കു മയിൽ - Justin Jose

    കുഞ്ഞനുറുമ്പ് - Jesna Nagaroor

    കുരങ്ങൻ - Vishnupriya P

    Story, Narration, Production - Lakshmi Parvathy

    Edits - Arun KN

    Production Consultant - Nikhil Skaria Korah

    See omnystudio.com/listener for privacy information.

    Voir plus Voir moins
    4 min