Épisodes

  • മരുന്ന് പോലൊരു ബിൽ | India File | Manorama Online Podcast
    Aug 27 2025

    30 ദിവസം തടവിൽ കഴിയേണ്ടിവന്നാൽ മന്ത്രിസ്ഥാനം നഷ്ടമാക്കുന്ന ബിൽ ജനാധിപത്യത്തിലെ രോഗങ്ങളുടെ ദൂഷ്യഫലങ്ങൾ അനുഭവിക്കുന്ന ജനത്തിന് ആശ്വാസം നൽകാം. പക്ഷേ, രാഷ്ട്രീയ എതിരാളികളെ കുടുക്കാനുള്ള ആയുധമായും ഇതുപയോഗിക്കാമെന്നും ആക്ഷേപമുണ്ട്. പുതിയ ബില്ലിന്റെ ഉള്ളറകൾ വിശദമായി വിശകലനം ചെയ്യുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ.

    Explore the controversial bill enabling ministerial disqualification after 30 days in custody. Despite PM Modi's promise of political purity, 19 current ministers face serious criminal cases, raising concerns about the law's weaponization against opposition parties by agencies like ED.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    7 min
  • 'നിഴൽ മാറും കാലം' | India File | Manorama Online Podcast
    Aug 20 2025

    ബിജെപിയാൽ ഏറെ പരിഹസിക്കപ്പെട്ട രാഷ്ട്രീയ നേതാവ്. സ്വന്തം പാർട്ടിയിലെ പലരാലും പ്രതിപക്ഷത്തെ മറ്റു പാർ‍ട്ടികളാൽ പോലും ഇത്രയും സംശയിക്കപ്പെട്ട മറ്റൊരാളില്ല. അതൊക്കെ പഴങ്കഥ. ഇപ്പോൾ ഭരണപക്ഷ എംപിമാർ പോലും രാഹുൽ ഗാന്ധി എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനായി കാതോർക്കുന്നു. അവിശ്വാസത്തിൽനിന്ന് വിശ്വാസത്തിന്റെയും നേതൃത്വത്തിന്റെയും പ്രതീകമായി ഉദിച്ചുയർന്ന രാഹുൽ ഗാന്ധിയുടെ പുതിയ രാഷ്ട്രീയ അധ്യായത്തെയും മാറിയ പ്രതിപക്ഷത്തെയും പരിശോധിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ.


    Transformation of Rahul Gandhi: Rahul Gandhi's role as the Opposition Leader has evolved, impacting both the ruling party and the opposition. His persistence on issues like caste census and GST reforms has led to significant policy shifts. Jomy Thomas, Malayala Manorama's Delhi Chief of Bureau, explains this in his 'India File' podcast

    See omnystudio.com/listener for privacy information.

    Voir plus Voir moins
    7 min
  • കശ്‍മീരിലെ പുസ്തകപ്പേടി | India File | Manorama Online Podcast
    Aug 13 2025

    ജമ്മു കശ്മീരിൽ സമാധാനം നിലനിർത്താനെന്ന പേരിൽ 25 പുസ്തകങ്ങൾ നിരോധിച്ചിരിക്കുകയാണ് ലഫ്. ഗവർണർ. ഭീകരവാദികളെ പിടികൂടിയും ആയുധങ്ങൾ പിടിച്ചെടുത്തും പരിചയമുള്ള പൊലീസിപ്പോൾ പുസ്തകക്കടകളിൽ കയറി നിരോധിത വസ്തുക്കൾ പിടിച്ചെടുക്കുന്നു. കേന്ദ്ര സർക്കാരിന്റെ താൽപര്യപ്രകാരമുള്ള ഈ നടപടിയിലൂടെ വരുന്നതാണോ സമാധാനം? വിശദീകരിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ.

    Lieutenant Governor of Jammu and Kashmir Manoj Sinha's Censorship and Biblioclasm: Examining Book Destruction - India File Column Explains. Jomy Thomas, Malayala Manorama's Delhi Chief of Bureau, explains this in his 'India File' podcast

    See omnystudio.com/listener for privacy information.

    Voir plus Voir moins
    6 min
  • അധികാരമധുരം അക്രമകയ്പ് | India File | Manorama Online Podcast
    Aug 6 2025

    വികസിത ഇന്ത്യയെന്ന ലക്ഷ്യത്തിനായാണ് തന്റെ പ്രവർത്തനങ്ങളെന്നാണ് പ്രധാനമന്ത്രി പലപ്പോഴായി സൂചിപ്പിച്ചിട്ടുള്ളത്. പക്ഷേ ആ ലക്ഷ്യത്തിനൊപ്പം നിൽക്കാൻ സംഘപരിവാറിലെ ചില സംഘടനകൾക്ക് എത്രത്തോളം കഴിയുന്നുണ്ട്? ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളും ആദിവാസി യുവാവും നേരിട്ട ആക്രമണത്തിനു പിന്നാലെ ബജ്റങ്ദൾ വീണ്ടും വിവാദകേന്ദ്രമാകുമ്പോൾ ഒരു വിശകലനം. വിശദീകരിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ.

    Beyond the Speeches Modi's Calls for Tolerance and Religious Harmony Being Ignored. Jomy Thomas, Malayala Manorama's Delhi Chief of Bureau, explains this in his 'India File' podcast

    See omnystudio.com/listener for privacy information.

    Voir plus Voir moins
    6 min
  • നിശബ്‌ദരേ, ഇതിലേ ഇതിലേ | India File | Manorama Online Podcast
    Jul 29 2025

    സർക്കാരുമായി ഉടക്കിയാണ് ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചത് എന്നതിന് ഏറ്റവും നല്ല തെളിവു നൽകിയതു പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെയാണ്. ധൻകറുടെ 40 വർഷത്തിലേറെ നീണ്ട പൊതുജീവിതത്തെ വിവരിക്കാനും അദ്ദേഹത്തിനു നല്ല ആരോഗ്യം നേരാനും വെറും 25 വാക്കേ പ്രധാനമന്ത്രിക്കു വേണ്ടിവന്നുള്ളൂ. വിശദീകരിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ.

    Prime Minister Narendra Modi himself provided the best evidence that Jagdeep Dhankhar resigned from the Vice President's post due to a conflict with the government. The Prime Minister needed merely 25 words to describe Dhankhar's public life, spanning over 40 years, and to wish him good health. Jomy Thomas, Malayala Manorama's Delhi Chief of Bureau, explains this in his 'India File' podcast

    See omnystudio.com/listener for privacy information.

    Voir plus Voir moins
    7 min
  • ജഡ്‌ജിയുടെ ഔട്ട്‌ ഹൗസിൽ കത്തിയ പണത്തിന്റെ സത്യം പുറത്തെത്തുമോ?
    Jul 24 2025

    ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔട്ട് ഹൗസിൽ കണ്ടെത്തിയ പണത്തിന്റെ ഉടമസ്ഥത തെളിഞ്ഞിട്ടില്ല. പക്ഷേ, പാർലമെന്റിൽ അദ്ദേഹത്തെ കുറ്റവിചാരണ ചെയ്യാൻ കളമൊരുങ്ങുമ്പോൾ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. അവയുടെ ഉത്തരവും സത്യവും കണ്ടെത്താനാകുമോ? വിശദീകരിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ.

    The ownership of the money found in the outhouse of Delhi High Court Judge Justice Yashwant Varma has not yet been proven. However, as the ground is being prepared for his impeachment in Parliament, certain questions arise. Can the answers to these questions and the truth be found? Jomy Thomas, Malayala Manorama's Delhi Chief of Bureau, explains this in his 'India File' column.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    8 min
  • മണിപ്പുരിൽ പോകാനുള്ള മടി | Manipur Crisis | Modi | India File
    Jul 16 2025

    രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ യാത്ര നടത്തുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് മണിപ്പുരിൽ പോകുന്നില്ലെന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. സംസ്ഥാനത്തെ സ്ഥിതി സങ്കീർണമാണെന്നതാണ് കാരണമെങ്കിൽ കേന്ദ്രഭരണം അവിടെ പരാജയപ്പെട്ടതായി സമ്മതിക്കേണ്ടിവരും. മണിപ്പുരിൽ പോകാൻ മോദി മടിക്കുമ്പോഴുള്ള രാഷ്ട്രീയ സാഹചര്യം വിശദീകരിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.

    Why hasn’t the Prime Minister, who frequently travels across India and abroad, visited Manipur yet? If the reason is the complex situation in the state, it would mean the central government has failed there. In this episode of India File, Malayala Manorama’s Delhi Chief of Bureau, Jomy Thomas, explains the political situation behind Modi’s reluctance to visit Manipur.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    5 min
  • ബിഹാറിലെ വോട്ടർ പട്ടിക പരിഷ്‌കരണം ബിജെപിയുടെ ട്രയൽ റൺ? | Bihar Assembly Polls | Hidden Agenda | India File
    Jul 8 2025

    നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ എന്തിനാണിപ്പോൾ തിരക്കിട്ട് വോട്ടർപട്ടികയുടെ പരിഷ്കരണം നടപ്പാക്കുന്നത്? എന്താണ് ബിജെപിയുടെയും തിരഞ്ഞെടുപ്പു കമ്മിഷന്റെയും യഥാർഥ ലക്ഷ്യം? വിശദീകരിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.

    Why is the voter list revision happening in a hurry just months before crucial Assembly polls? Is there a hidden agenda behind this move? In this episode of ‘India File’, Malayala Manorama’s Delhi Chief of Bureau, Jomy Thomas, unpacks the real political calculations and implications behind the Election Commission’s action and BJP’s strategy.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    6 min