Épisodes

  • പരിണാമം | എം പി നാരായണപിള്ള | നോവൽ സാഹിത്യമാല
    Jan 1 2024

    ഭരണകൂടത്തിന്റെ സ്വഭാവം മതപരമോ സൈനികമോ മുതലാളിത്തമോ സോഷ്യലിസമോ ജനാധിപത്യമോ ഏകാധിപത്യമോ എന്തും ആയിക്കോട്ടെ.... ചാരവലയങ്ങളും തടങ്കല്‍പാളയങ്ങളുമില്ലാത്ത ഒരു ഭരണവ്യവസ്ഥ ഭൂമിയിൽ സൃഷ്ടിക്കാൻ ഇന്നോളം ആർക്കും കഴിഞ്ഞിട്ടില്ല. കേൾക്കാം, അധികാരത്തിന്റെ ഈ നൈതികപ്രശ്‌നം സമര്‍ത്ഥമായി അഭിവ്യഞ്ജിപ്പിക്കുന്ന നോവൽ.


    ORDER NOW !!! ️ പരിണാമം - എം പി നാരായണപിള്ള




    Voir plus Voir moins
    20 min
  • ഫ്രാൻസിസ് ഇട്ടിക്കോര | ടി ഡി രാമകൃഷ്ണൻ | നോവൽ സാഹിത്യമാല
    Dec 18 2023

    ഫ്രാൻസിസ് ഇട്ടിക്കോരയെന്ന ആഗോള കുരുമുളക് വ്യാപാരിയുടെയും അയാളുടെ പൈതൃകം അവകാശപ്പെടുന്ന "പതിനെട്ടാം കൂറ്റുകാർ" എന്ന രാഷ്ട്രാന്തര ഗോത്രത്തിന്റെയും കഥയുടെ പശ്ചാത്തലത്തിൽ കേരളീയ, യൂറോപ്യൻ ഗണിതശാസ്ത്രപാരമ്പര്യങ്ങളുടെ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണവും, കച്ചവടത്തിന്റെ ദർശനത്തെ അടിസ്ഥാനമാക്കിയുള്ള ആഗോള സമ്പദ്‌-രാഷ്ട്രീയ വ്യവസ്ഥകളുടെ വിമർശനവും ഉൾക്കൊള്ളുന്ന നോവൽ.


    ORDER NOW ഫ്രാൻസിസ് ഇട്ടിക്കോര - ടി ഡി രാമകൃഷ്ണൻ

    Voir plus Voir moins
    11 min
  • സ്മാരകശിലകൾ | പുനത്തിൽ കുഞ്ഞബ്ദുള്ള | നോവൽ സാഹിത്യമല
    Dec 4 2023

    മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ വ്യര്‍ത്ഥതയെക്കുറിച്ചും മരണത്തിന്റെയും ശൂന്യതയുടെയും സങ്കീര്‍ണ്ണതകളെക്കുറിച്ചും ഒരേ സ്വരത്തില്‍ വാചാലരായ സമകാലികരില്‍നിന്നും ചരിത്രപരമായി വേറിട്ടുനില്ക്കുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സര്‍ഗ്ഗാത്മകവ്യക്തിത്വം അതിന്റെ ഏറ്റവും സഫലമായ ആവിഷ്‌കാരം കണ്ടെത്തിയ നോവൽ....

    കേൾക്കാം, സ്മാരകശിലകള്‍.

    Voir plus Voir moins
    13 min
  • ഭൂതരായർ അപ്പൻ തമ്പുരാൻ | നോവൽ സാഹിത്യമാല
    Nov 10 2023

    കേരളചരിത്രം പശ്ചാത്തലമാകുന്ന നോവലാണ് ഭൂതരായർ.ഒപ്പം പഴംകഥകളും രാഷ്ട്രീയവും ആദിമകേരളവും ഭൂപ്രകൃതിയും കലാരൂപങ്ങളുമെല്ലാം പ്രതിപാദ്യവിഷയമായിരിക്കുന്ന അപ്പൻ തമ്പുരാന്റെ ഭൂതരായരിലൂടെ......

    Voir plus Voir moins
    12 min
  • ഒരു തെരുവിന്റെ കഥ | എസ് കെ പൊറ്റെക്കാട്ട് | Novel sahithyamala
    Nov 1 2023

    ഒരു തെരുവിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന നോവലാണിത്. ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. ഇവരിലാരും ഇന്നു നമ്മുടെയിടയിലില്ല. മനുഷ്യജീവിതമാകുന്ന മഹാനാടകത്തില്‍ ഇവിരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിര്‍വ്വഹിച്ച്, സ്വന്തമായ ജീവിതാഭിനയം പിന്തുടര്‍ന്ന് സമുദായത്തിന്റെ ബാഹ്യമണ്ഡലത്തില്‍ തങ്ങളുടെതായ ലഘുപ്രകാശമോ വികൃതച്ഛായയോ വീഴ്ത്തി അന്തര്‍ദ്ധാനം ചെയ്തു. ചരിത്രകാരന്മാര്‍ മിനക്കെട്ടിരുന്ന് എഴുതുന്ന ഏടുകളില്‍ ഇവരുടെ പേരുകള്‍ ഒന്നുപോലും കാണുകയില്ല. ശവക്കുഴിയില്‍ , പട്ടടയില്‍ വെറും മണ്ണില്‍ ഇവര്‍ മാഞ്ഞുപോയി…! എന്നെന്നേക്കുമായി..! പക്ഷേ ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങള്‍ ഇവിടെ കെട്ടിയാടുന്നു. പുതിയ കാല്പാടുകള്‍ പഴയ കാല്പാടുകളെ മായ്ക്കുന്നു. ആ കഥകള്‍ അങ്ങനെ നൂറ്റാണ്ടുകളായി തുടര്‍ന്നുപോകുന്നു....

    കേൾക്കാം അവസാനമില്ലാതെ തുടരുന്ന ഒരു തെരുവിന്റെ കഥ...


    Buy Now: https://dcbookstore.com/books/oru-theruvinte-katha

    Voir plus Voir moins
    13 min
  • അഗ്നിസാക്ഷി | ലളിതാംബിക അന്തർജ്ജനം | Novel Sahithyamala
    Oct 19 2023

    അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത ഒരു സ്ത്രീജീവിതത്തിന്റെ കഥ....

    നമ്പൂതിരി സമുദായത്തിലെ മനുഷ്യത്വവിരുദ്ധവും സ്ത്രീവിരുദ്ധവും ആയ ആചാരങ്ങൾക്കെതിരെ ശബ്ദിച്ച നോവൽ..... ഒരു കാലഘട്ടത്തിന്റെ ഐതിഹാസിക ചരിത്രത്തിന്റെ നേർസാക്ഷ്യം...


    കേൾക്കാം അഗ്നിസാക്ഷി

    Voir plus Voir moins
    35 min
  • കാമമോഹിതം | സി വി ബാലകൃഷ്ണൻ | നോവൽസാഹിത്യമാല
    Oct 14 2023

    വിധിവൈഭവത്തിന്റെ വൈചിത്ര്യം വിളിച്ചോതിക്കൊണ്ട് മോഹതമസ്സിലാണ്ട ജാജലി എന്ന ഗുരുവിന്റെ അത്യാശ്ചര്യകരമായ കഥയാണ് കാമമോഹിതം. പ്രമേയപരമായ തീക്ഷ്ണതയ്‌ക്കൊപ്പം രചനാശൈലിയുടെ സുഭഗതകൊണ്ടും ആസ്വാദ്യമധുരമായ കൃതി. പുരാണകഥാസ്വഭാവം നിലനിര്‍ത്തിക്കൊണ്ട് അന്തര്‍ഭാവങ്ങളുടെ സംഘര്‍ഷങ്ങള്‍ക്ക് നൂതന വ്യാഖ്യാനം നല്കുന്ന ആവിഷ്‌കാര വൈഭവം.


    കേൾക്കാം, കാമമോഹിതം

    Voir plus Voir moins
    11 min
  • സുന്ദരികളും സുന്ദരന്മാരും | ഉറൂബ് | നോവൽ സാഹിത്യമാല
    Oct 3 2023

    ചരിത്രത്താല്‍ നിര്‍ണ്ണയിക്കപ്പെടുകയല്ല, ചരിത്രമായി--നാനാവിധങ്ങളായ സാമൂഹ്യ ബലതന്ത്രങ്ങളുടെ അരങ്ങും പടനിലവുമായി---വര്‍ത്തമാനത്തില്‍ നിലകൊള്ളുകയാണ് എന്ന ധാരണയോടെ വ്യക്തികളെയും വ്യക്ത്യനുഭവങ്ങളെയും നോക്കിക്കാണുവാന്‍ തയ്യാറാവുന്ന വായനാരീതികള്‍ക്കേ ഈ നോവലിനെ പുതുതായി അഭിസംബോധന ചെയ്യാനാവൂ. ആധുനിക പൂര്‍വ്വകമായ ജാതിശരീരങ്ങളില്‍നിന്നും നാടുവാഴിത്ത പ്രത്യയശാസ്ത്രത്താല്‍ നിര്‍ണ്ണ യിക്കപ്പെട്ട സ്വത്വഘടനയില്‍നിന്നും വിടുതിനേടി ദേശീയ ആധുനികതയുടെ സ്വതന്ത്രവ്യക്തിബോധത്തിലേക്ക് പരിണമിച്ചെത്തിയ മലബാറിന്റെ ജീവചരിത്രംതന്നെയാണ് ഉറുബ്‌നോവലായി എഴുതുന്നത്.

    Voir plus Voir moins
    18 min