Épisodes

  • രാജാവിന്റെ ചെവി മുറിച്ചു വാങ്ങിയ സേവകൻ
    Aug 29 2025

    ധനികനും ശക്തനും ക്രൂരനുമായി രാജാവായിരുന്നു വിജയചന്ദ്രൻ. തന്റെ കീഴിലുള്ള സേവകരെ ഉപദ്രവിക്കുന്നത് അദ്ദേഹത്തിനൊരു ഹരമായിരുന്നു. ഏതെങ്കിലും സേവകൻ ജോലി മടുത്ത് പിരിഞ്ഞുപോയാൽ അയാളുടെ വലതു ചെവി രാജാവ് വെട്ടിയെടുക്കും. അങ്ങനെ ചെയ്യുമെന്നു നിഷ്കർഷിച്ചശേഷമാണ് രാജാവ് ആർക്കെങ്കിലും ജോലി കൊടുത്തിരുന്നത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Discover how a clever servant challenges cruel King Vijayachandran's ear-cutting rule. This ancient Dholakpur tale explores justice and empathy, leading to the king's transformation. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    4 min
  • ജീവിതത്തിലെ എല്ലാ മേഖലയിലും വിജയിക്കണോ? 5 എളുപ്പ വഴികൾ
    Aug 25 2025

    കരിയറിലും ബിസിനസിലും ജീവിതത്തിലും സംതൃപ്തി ഇല്ലാത്തവരാണോ നിങ്ങൾ? ഒരു പുതിയ തുടക്കം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? പക്ഷെ അതിനാവശ്യമായ വ്യക്തത നിങ്ങൾക്കില്ലേ? ഒരു വ്യക്തിയുടെ പ്രവർത്തനമേഖലയിൽ വിജയിക്കുന്നതിന് ആവശ്യമായ ചേരുവകൾ എന്തെല്ലാമാണ്. ജീവിതത്തിൽ ഒരു പുതിയ തുടക്കം ആഗ്രഹിക്കുന്നവർക്ക് ഇതാ 5 വഴികൾ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ

    Unlock your full potential and achieve success in every area of life. Discover 5 easy, practical ways to gain clarity, overcome dissatisfaction, and make a fresh start in your career, business, and personal journey. This is Prinu Prabhakaran speaking.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    11 min
  • അതിസുന്ദരിയായി മാറിയ കിണറ്റിലെ തവള; മണ്ഡോദരിയുടെ ജനനം
    Aug 22 2025

    ഇന്ദ്രസഭയിലെ നർത്തകിമാരും അതിസുന്ദരികളുമാണല്ലോ അപ്സരസ്സുകൾ. ഈ അപ്സരസ്സുകളിലെ വളരെ സുന്ദരിയായ ഒരാളായിരുന്നു മധുര. കടുത്ത ശിവഭക്തയും ആരാധികയുമായിരുന്നു മധുര. ഭക്തിയോടൊപ്പം തന്നെ മഹാദേവനോടുള്ള പ്രണയവും അവളുടെ ഉള്ളിൽ വഴിഞ്ഞൊഴുകി. പരമശിവൻ കടാക്ഷിക്കാനായി മധുര അനേകകാലം തപസ്സനുഷ്ഠിച്ചു. എന്നാൽ അക്കാലയളവിൽ ധ്യാനത്തിൽ മുഴുകിയിരിക്കുകയായിരുന്നു പരമശിവൻ.ഒടുവിൽ ക്ഷമ നശിച്ച മധുര മഹാദേവന്റെ വാസസ്ഥലമായ കൈലാസത്തിലേക്കു പുറപ്പെട്ടു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Explore Mandodari's captivating birth story, Ravana's wise and virtuous wife from the Ramayana. Discover how Madhura, cursed by Parvati, transformed from a frog to become the revered queen of Lanka. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    3 min
  • പ്രതിസന്ധിഘട്ടങ്ങളെ എങ്ങനെ തരണം ചെയ്യാം?
    Aug 18 2025

    ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളെ പലരീതിയിൽ സമീപിക്കാം. ഒന്നുകിൽ അവയിൽ നിന്ന് ഓടിയൊളിച്ച് നൈമിഷിക ആനന്ദങ്ങളിൽ സമയം കളയാം. അല്ലെങ്കിൽ മനുഷ്യനെന്ന ആത്മവിശ്വാസം ഉള്ളിൽനിറച്ച് വിധിയുടെ തീരുമാനത്തെ അംഗീകരിക്കാം. രണ്ടാമത്തെ രീതിയാണ് എടുക്കുന്നതെങ്കിൽ യാത്ര അവിടെ തുടങ്ങുകയായി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Discover how the timeless wisdom of Ramayana offers profound insights and inner strength to overcome life's unpredictable adversities, embracing fate with an unwavering mind. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    6 min
  • ചിരഞ്ജീവി ഹനുമാൻ, ചിരകാലം രാമായണം
    Aug 15 2025

    നാളിതുവരെ കണ്ടതിൽ ഏറ്റവും ഘോരമായതെന്ന് ദേവകൾ പോലും പറയുന്ന യുദ്ധത്തിനൊടുവിൽ ബ്രഹ്മാസ്ത്രം രാവണനെ നിഗ്രഹിക്കുന്നു. പുണ്യം നേടിയ ആളിനെന്നപോലെയുള്ള അന്ത്യകർമങ്ങളാണ് രാവണനു ലഭിക്കുന്നത്. വിഭീഷണൻ ലങ്കാധിപനായി അഭിഷിക്തനായി. അയോധ്യയിലേക്കു സന്ദേശവുമായി പോകാനുള്ള ചുമതലയും ഹനുമാന്. ആഹ്ലാദാതിരേകത്തോടെയാണ് ഭരതൻ ഹനുമാനെ സ്വീകരിക്കുന്നത്. അയോധ്യയിൽ ഉത്സവ സമാനമായ ഒരുക്കങ്ങൾ.യുദ്ധത്തിൽ മരിച്ച വാനരരെയെല്ലാം ജീവിപ്പിച്ചാണ് ഭഗവാന്റെ മടക്കയാത്ര. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

    The timeless legend of Hanuman and the epic events of the Ramayana, from Ravana's relentless homam to the glorious return of Sri Ramachandran to Ayodhya. Read about the powerful battles, the divine interventions, and Hanuman's eternal devotion that inspire generations.This is M. K. Vinodkumar speaking.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    3 min
  • ഗുരുവായൂരപ്പനും മഞ്ചാടിക്കുരുക്കളും
    Aug 15 2025

    ഗുരുവായൂരമ്പലത്തിൽ സവിശേഷമൂല്യമുള്ള ഒരു വസ്തുവാണ് മഞ്ചാടിക്കുരുക്കൾ.പരിശുദ്ധിയുടെ ചിഹ്നങ്ങളായി ഈ കുഞ്ഞുകായ്ക്കൾ കരുതപ്പെടുന്നു. എങ്ങനെയാണു മഞ്ചാടിക്കുരു ഗുരുവായൂരിലെ വിശിഷ്ടവസ്തുവായത്. അതിനു പിന്നിലൊരു കഥയുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Guruvayoorappan and Manjadi seeds share a touching story illustrating the profound power of pure devotion over material wealth. This tale from the revered Guruvayoor temple beautifully highlights how the Lord values a devotee's sincere heart and simple offerings above all else. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    5 min
  • കീർത്തി നേടി വേണം യാത്ര
    Aug 14 2025

    ഹിമവാനെ കടന്ന് കൈലാസത്തിലെത്തി അവിടെ ഋഷഭാദ്രിയിലുള്ള ദിവ്യൗഷധങ്ങൾ എത്തിക്കാനാണ് ജാംബവാൻ ഹനുമാനോടു നിർദേശിക്കുന്നത്. മേരുവിനോളം വളരുന്ന ഹനുമാൻ അലറുന്നത് രാക്ഷസസമൂഹത്തെയാകെ ഞെട്ടിക്കുന്നു. ഹനുമാന്റെ പുറപ്പാട് ചാരന്മാരിൽനിന്നറിഞ്ഞ രാവണൻ മാതുലനായ കാലനേമിയുടെ ഗൃഹത്തിലേക്ക് രാത്രിതന്നെ പുറപ്പെടുകയാണ്. ഔഷധവുമായി ഹനുമാൻ എത്തുന്നത് വൈകിപ്പിക്കണമെന്നാണ് ആവശ്യം. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

    Explore the thrilling narrative of Hanuman's journey to deliver divine medicine in the Ramayana, his clashes with Kalanemi and Ravana, and Lakshmana’s brave confrontation with Indrajit. Discover the valor and wisdom in this epic tale of good versus evil. This is M. K. Vinodkumar speaking.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    2 min
  • തോറ്റുവീഴുന്നവർ, പ്രതീക്ഷ കാക്കുന്നവർ | The epic battle of the Ramayana
    Aug 13 2025

    കുംഭകർണൻ ആറുമാസത്തെ ഉറക്കം തുടങ്ങിയിട്ട് ഒൻപതു ദിവസമേ ആയിട്ടുള്ളൂ. എങ്കിലും ഉണർത്തണമെന്ന് രാവണൻ. രാജാവിനെ സന്തോഷിപ്പിക്കുന്ന ഉപദേശമല്ല കുംഭകർണനു നൽകാനുള്ളത്. തെറ്റുതിരുത്തി ശ്രീരാമനെ ഭജിക്കണമെന്നാണ് ജ്യേഷ്ഠനോടു പറയാനുള്ളത്. പക്ഷേ, ആരു കേൾക്കാൻ! എന്തായാലും ഇനി ജ്യേഷ്ഠനു വേണ്ടി യുദ്ധത്തിനു പുറപ്പെടുക തന്നെ. ക്രോധത്താൽ ജ്വലിച്ചു കൊണ്ട് അദ്ദേഹം ആജ്ഞാപിക്കുന്നത് രാമാദികളെ വധിച്ചു വരാനാണല്ലോ. യുദ്ധഭൂമിയിൽ വിഭീഷണനും കുംഭകർണനും സഹോദരസ്നേഹത്താൽ പരസ്പരം ആശ്ലേഷിക്കുന്നുണ്ട്. ഭഗവാനെ ശരണം പ്രാപിച്ച സാഹചര്യം വിശദമാക്കി വിഭീഷണൻ. നീ ധന്യനാണെന്നാണ് കുംഭകർണന്റെ മറുപടി. ജ്യേഷ്ഠനെയോർത്ത് ദുഃഖമുണ്ട് വിഭീഷണന്. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

    The epic battle of the Ramayana where Kumbhakarna, Ravana, Vibhishana, and Sugriva engage in fierce combat. Dive into the story of bravery, strategy, and brotherhood, culminating in dramatic confrontations and divine interventions. This is M. K. Vinodkumar speaking.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    3 min