Épisodes

  • കിന്നർ കൈലാസയാത്ര | ബാബു ജോൺ | Bookshelf
    Oct 10 2023

    ശിവസ്തുതികളാൽ മുഖരിതമായ അന്തരീക്ഷം.... ഓംകാരാങ്കിതമായ സ്വസ്തികചിഹ്നമുള്ള കൊടികൾ കാറ്റത്ത് പാറിക്കളിക്കുന്നു... അവിടെ 79 അടി ഉയരമുള്ള ശിവലിംഗം... ഇത് ഇന്ത്യയുടെ ദേവഭൂമിയിൽ സ്ഥിതിചെയ്യുന്ന കിന്നർകൈലാസം-ഭക്തർ അതീവപരിശുദ്ധിയോടെ കാത്തുസൂക്ഷിക്കുന്ന ശിവപാർവതിമാരുടെ വാസസ്ഥാനം. ഹൃദയഹാരിയായ ഈ ഭൂപ്രദേശത്തിന്റെ വൈവിധ്യവും സംസ്‌കാരവും ഇടകലരുന്ന യാത്രാനുഭവമായ കിന്നർ കൈലാസയാത്രയ്ക്ക് ഒരാമുഖം.

    Voir plus Voir moins
    14 min
  • നിങ്ങളുടെ മനസ്സെന്ന അത്ഭുതഖനി | ഡോ ജോസഫ് മർഫി | The Bookshelf by DC Books
    Sep 19 2023

    ജീവിതത്തെ മാറ്റിമറിക്കാൻ കെൽപ്പുള്ള ഉപബോധമനസ്സ് എന്ന മഹാത്ഭുതത്തിലേക്കുള്ള യാത്രയാണ് പ്രചോദനാത്മക ചിന്തകളുടെ കുലപതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡോ. ജോസഫ് മർഫി രചിച്ച The Miracles of your mind എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷയായ നിങ്ങളുടെ മനസ്സെന്ന അത്ഭുതഖനി. കേൾക്കാം, ഉപബോധമനസ്സിന്റെ സഹായത്താൽ ഭയത്തിൽ നിന്നും മുക്തി നേടുന്നത് എങ്ങനെയെന്ന്.

    Voir plus Voir moins
    14 min
  • ആൽകെമിസ്റ്റ് | പൗലോ കൊയ്‌ലോ | The Bookshelf by DC Books
    Sep 1 2023

    ലോകത്തെ മുഴുവൻ മാസ്മരികവലയത്തിലാഴ്ത്തിയ പൗലോ കൊയ്ലോയുടെ നോവലാണ് ആൽകെമിസ്റ്റ്. തന്റെ ജന്മനാടായ സ്പെയിനിൽനിന്നും പിരമിഡുകളുടെ കീഴിൽ മറഞ്ഞിരിക്കുന്ന നിധി തേടി ഈജിപ്ഷ്യൻ മരുഭൂമി

    കളിലേക്ക് സാന്റിയാഗോ എന്ന ഇടയബാലൻ നടത്തുന്ന യാത്ര.

    കരുത്തുറ്റ ലാളിത്യവും ആത്മാദ്ദീപകമായ ജ്ഞാനവും നിറയുന്ന ആ യാത്രയുടെ കഥയാണ് ആൽകെമിസ്റ്റ്.

    കേൾക്കാം, ആൽകെമിസ്റ്റിനെ സംബന്ധിച്ച്‌ ഡോ. കെ എം വേണുഗോപാൽ എഴുതിയ പഠനം

    Voir plus Voir moins
    15 min
  • താത്രീ സ്മാർത്തവിചാരം | ചെറായി രാംദാസ്
    Jul 24 2023

    സ്മാർത്തവിചാരത്തെക്കുറിച്ചുള്ള ധാരണകളെ വിചാരണകൾക്കും പുനഃപരിശോധനയ്ക്കും വിധേയമാക്കുന്ന 'താത്രി സ്മാർത്തവിചാരം' എന്ന കൃതിയെക്കുറിച്ചുള്ള ഗ്രന്ഥകർത്താവായ ചെറായി രാംദാസിന്റെ വാക്കുകൾ....

    Voir plus Voir moins
    21 min
  • പ്ലാസ്മാ ഭൗതികത്തിന്റെ അത്ഭുതപ്രപഞ്ചം ഡോ പി ജെ കുര്യൻ
    Jul 15 2023

    പ്ലാസ്മാ ഭൗതികം എന്ന നൂതനമായ ശാസ്ത്രശാഖയെക്കുറിച്ചും അതിന്റെ വൈവിധ്യമാർന്ന ഉപയോഗത്തെക്കുറിച്ചും പ്രതിപാദിക്കുന്ന 'പ്ലാസ്മാ ഭൗതികത്തിന്റെ അത്ഭുതപ്രപഞ്ചം' എന്ന കൃതിയെക്കുറിച്ച് ഗ്രന്ഥകർത്താവായ ഡോ പി ജെ കുര്യന്റെ വാക്കുകൾ...

    Voir plus Voir moins
    16 min
  • നീതി എവിടെ എ ഹേമചന്ദ്രൻ ഐ പി എസ് | Bookshelf
    Jul 3 2023

    പോലീസ് ജീവിതത്തിലെ തന്റെ അനുഭവങ്ങൾ പങ്കു വെയ്ക്കുന്ന മുൻ ഡി ജി പി എ ഹേമചന്ദ്രൻ ഐ പി എസിന്റെ 'നീതി എവിടെ' എന്ന പുസ്തകത്തെ ആസ്പദമാക്കി അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ

    Voir plus Voir moins
    18 min
  • വിജയത്തിന് ധൈര്യവും ആത്മവിശ്വാസവും നോർമൻ വിൻസെന്റ് പീൽ
    Jun 26 2023

    വിശുദ്ധ ബൈബിളിൽനിന്നും ഷേക്സ്പിയറിൽനിന്നും ടാഗോറിൽനിന്നും ആശയങ്ങൾ ഉൾക്കൊണ്ടു

    കൊണ്ട് ജീവിതത്തിലെ കടമ്പകളെ തരണം ചെയ്യാനും ആത്മവിശ്വാസം ഉണർത്താനും വായനക്കാരെ സഹായിക്കുന്ന കൃതി.

    Voir plus Voir moins
    15 min
  • ശിവകാമിയുടെ ശപഥം- കൽക്കി കൃഷ്ണമൂർത്തി
    Jun 9 2023

    കലയെയും സാഹിത്യത്തെയും അതിയായി സ്നേഹിച്ച പല്ലവരാജാവായ മഹേന്ദ്രവർമ്മന്റെയും മകൻ നരസിംഹവർമ്മന്റെയും യുദ്ധസാഹസങ്ങളുടെയും രാജ്യതന്ത്രങ്ങളുടെയും കഥ പറയുന്ന നോവൽ. നരസിംഹവർമ്മനും നർത്തകിയായ ശിവകാമിയും തമ്മിലുള്ള പ്രണയവും ചാലൂക്യരാജാവായ പുലികേശിയുടെ ആക്രമണവും നിരവധി സംഭവപരമ്പരകളിലൂടെ ആവിഷ്കരിച്ചു കൊണ്ട് തമിഴ്നാടിന്റെ ചരിത്രത്തിലെ ഒരു സുവർണ്ണകാലഘട്ടത്തെ വരച്ചിടുന്ന കൽക്കി കൃഷ്ണമൂർത്തിയുടെ ശിവകാമിയുടെ ശപഥത്തെ കുറിച്ച് ഈ നോവലിന്റെ വിവർത്തകനായ ബാബുരാജ് കളമ്പൂരുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ.

    Voir plus Voir moins
    15 min