Épisodes

  • രാഹുൽ മാങ്കൂട്ടവും കോൺഗ്രസ്‌ നടപടിയും
    Aug 27 2025

    രാഹുൽ മാങ്കുട്ടത്തിലിനെതിരെ കോൺഗ്രസ് നേതൃത്വം തിരക്കിട്ട നടപടി സ്വീകരിക്കാനുണ്ടായ കാരണം എന്താണ്. ഇത് രാഹുലിന്റെ രാഷ്ട്രിയ ജീവിതത്തിലുണ്ടാക്കിയിരിക്കുന്ന പ്രതിസന്ധികൾ എന്തെല്ലാം? പരിശോധിക്കുകയാണ് ഓപ്പൺ വോട്ട് പോഡ്കാസ്റ്റിലൂടെ. ഇവിടെ സംസാരിക്കുന്നത് സുജിത് നായർ..

    What is the reason for the Congress leadership taking hasty action against Rahul Mamkootathil? What crises has this created in Rahul's political career? Sujith Nair is talking about the topic on the Open Vote Podcast.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    12 min
  • ഒടുവിൽ ‘കൈ’ വിട്ട് വടിയെടുത്ത് കോൺഗ്രസ്; രാഹുലിന് സസ്പെൻഷൻ - Former Youth Congress Chief Rahul Mamkootathil Faces Expulsion from Congress | Rahul Mamkootathil | Congress | Suspension | Sexual Allegations
    Aug 25 2025

    ആരോപണങ്ങൾക്കു പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻ‍ഡ് ചെയ്തു. ഇതോടെ 15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. അതേസമയം നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ രാഹുൽ അവധിയിൽ പ്രവേശിക്കാനാണ് സാധ്യത. പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുലിനോട് കെപിസിസി വിശദീകരണം തേടും. രാഹുൽ നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് നീക്കം – Rahul Mamkootathil suspended from Congress party following allegations. The former Youth Congress president will sit as a separate bloc in Assembly; KPCC seeks explanation with potential expulsion.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    2 min
  • ആളുകള്‍ മാറി, ‘അമ്മ’ മാറുമോ?
    Aug 17 2025

    അങ്ങനെ മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പുതിയ ഭരണസമിതിയിലേക്കുള്ള ത‌ിരഞ്ഞെടുപ്പ് പൂർത്തിയായിരിക്കുന്നു. പ്രസിഡന്റ് ശ്വേത മേനോന്‍ ഉൾപ്പെടെ പകുതിയോളം പേർ വനിതകളാണ്. ചോദ്യം ഇതാണ്. ‘അമ്മ’യുടെ തലപ്പത്തെ മുഖങ്ങളെല്ലാം മാറിയിരിക്കുന്നു, പക്ഷേ നിലപാടുകളിലും മാറ്റം വരുമോ? ‘അമ്മ’ പിളര്‍ന്ന് ‘ഡബ്ല്യുസിസി’ രൂപപ്പെടുന്നതിലേക്കു നയിച്ച പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമോ? സംഭവബഹുലമായ ആ തിരഞ്ഞെടുപ്പിലേക്കു നയിച്ച വിവാദങ്ങളും, ‘അമ്മ’യുടെ ഭാവി എന്താകും എന്നതുമെല്ലാം ചർച്ച ചെയ്യുകയാണ് ഇത്തവണ ‘കമന്റടി’ പോഡ്‌കാസ്റ്റിൽ അരുണിമ, അർച്ചന, നവീൻ എന്നിവർ.

    A new era for Malayalam cinema? The actors' association, 'AMMA,' has just wrapped up a historic election, putting women in nearly half the top positions, including the presidency with Shweta Menon. The big question on everyone's mind: can this new leadership mend the fractures of the past? Will they finally address the issues that caused the industry's dramatic split and the formation of the 'WCC'? Join Arunima, Archana, and Naveen on the 'Commentadi' Podcast as we break down the high-stakes election, the scandals that defined it, and what this all means for the future of 'AMMA'

    See omnystudio.com/listener for privacy information.

    Voir plus Voir moins
    22 min
  • ഗാസയിൽ പട്ടിണികിടന്ന് മരിച്ച് കുഞ്ഞുങ്ങൾ
    Aug 14 2025

    പോഷകാഹാരക്കുറവും പട്ടിണിയും ഇസ്രയേലിന്റെ കനത്ത ബോംബാക്രമണവും – ഗാസ ഇന്ന് നേരിടുന്നത് അതിതീവ്രമായ മനുഷ്യാവകാശലംഘനങ്ങളാണ്. മനുഷ്യനെന്ന നിലയിൽ അടിസ്ഥാന അവകാശമായ ഭക്ഷണമാണ് അവർക്കു വിലക്കിയിരിക്കുന്നത്. Listen Varthaneram Podcast.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    2 min
  • നിഗൂഢതകൾ നിറയുന്ന കഥകൾ; ഒന്നര നൂറ്റാണ്ടായി തുറക്കാത്ത ‘ബി’ നിലവറ - Sree Padmanabhaswamy Temple: The Unfolding Mystery of Vault B ​| Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ് | ബി നിലവറ
    Aug 8 2025

    ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ അമൂല്യ നിധിശേഖരമുണ്ടെന്നു കരുതപ്പെടുന്ന ‘ബി നിലവറ’ തുറക്കണമെന്ന് സർക്കാർ പ്രതിനിധി ഭരണസമിതി യോഗത്തിൽ ആവശ്യപ്പെട്ടതോടെ നിധിയെ സംബന്ധിച്ച ചർച്ചകൾ വീണ്ടുമുയരുന്നു. ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറ് ഭരതക്കോണിൽ വടക്കോട്ടും കിഴക്കോട്ടും തുറക്കുന്ന രീതിയിലാണ് എ, ബി നിലവറകളുള്ളത്. ശ്രീപത്മനാഭസ്വാമിയുടെ ശിരസ്സിന്റെ ഭാഗത്താണിവ. അമൂല്യ നിധിശേഖരമുണ്ടെന്നു വിശ്വസിക്കുന്ന ഈ നിലവറകൾ ഉൾപ്പെടെ 6 നിലവറകളാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലുള്ളത്. അറകളിലെ സൂക്ഷിപ്പുകളുടെ കണക്ക് എടുക്കണമെന്ന സുപ്രീം കോടതി നിർദേശത്തെ തുടർന്ന് 2011 ജൂണിൽ ബി നിലവറ ഒഴികെയുള്ളവ തുറന്നിട്ടുണ്ട്. – Delve into the Sree Padmanabhaswamy Temple's 'Vault B' controversy. Discover the temple's fabled treasure, the astounding Vault A findings, and the debate over its immense hidden wealth.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    3 min
  • നടക്കുമോ കോൺഗ്രസിൽ അഴിച്ചുപണി?
    Aug 6 2025

    കോൺഗ്രസിൽ ഇത് വീണ്ടുമൊരു പുനഃസംഘടനാകാലമാണ്. ഇത് സംബന്ധിച്ച വളരെ നിർണായകമായ ചർച്ചകൾ ഇപ്പോൾ ഡൽഹിയിൽ നടക്കുന്നു. കെപിസിസി പ്രസഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പാർട്ടിയുടെ വർക്കിങ് പ്രസിഡന്റുമാർ തുടങ്ങിയവരെല്ലാം ഇപ്പോൾ ഡൽഹിയിലുണ്ട്. വിശദമായി കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ. Host: സുജിത് നായർ

    Congress is entering yet another phase of reorganization, with key leaders in Delhi for decisive discussions. What lies ahead for the party? Open Vote, hosted by Sujit Nair, breaks it down.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    12 min
  • ‘ആടുജീവിത’ത്തിന്റെ അവാർഡ് തട്ടിയത് ആര്?
    Aug 4 2025

    ‘സ്വദേശി’ലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിക്കാത്തതുകൊണ്ടാണോ ഷാറുഖ് ഖാന് അശുതോഷ് ഗവാരിക്കർ ജൂറി ചെയർമാനായിരിക്കെ ഇത്തവണ ‘ജവാനിലെ’ അഭിനയത്തിന് പുരസ്കാരം നൽകിയത്? അശുതോഷിന്റെ ചിത്രമാണ് ‘സ്വദേശ്’. അന്ന് ഷാറുഖ് വരെ പറഞ്ഞു, ഈ ചിത്രത്തിന് ഞാനൊരു അവാർഡ് പ്രതീക്ഷിച്ചിരുന്നെന്ന്. 23 കൊല്ലത്തിനിപ്പുറം ഷാറുഖിനു പോലും തികച്ചും അപ്രതീക്ഷിതമായിട്ടുണ്ടാകും ഇത്തരമൊരു പുരസ്കാര നേട്ടം! ഷാറുഖിൽ തീരുന്നില്ല ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ വിവാദങ്ങൾ. കേരള സ്റ്റോറി എന്ന ചിത്രത്തിന് പുരസ്കാരം നൽകി, ആടുജീവിതത്തെ അമ്പേ തഴഞ്ഞത് ഒരു വശത്ത്. മികച്ച നടനുള്ള പുരസ്കാരം രണ്ടു പേർ പങ്കിട്ടപ്പോൾ മികച്ച നടിക്കുള്ള പുരസ്കാരം ‘വിഭജിച്ച്’ ഒരാളെ നടിയാക്കി, രണ്ടാമത്തെയാളെ സഹനടിയാക്കിയത് മറുവശത്ത്. ‘ഞങ്ങൾ പറയും പോലെ സിനിമയെടുത്താൽ അവാർഡ് തരാം’ എന്നൊരു അശരീരി ഇന്ത്യൻ സിനിമാലോകത്തു മുഴങ്ങുന്നുണ്ടോ? അതും കേട്ട് സിനിമാ പ്രേമികൾ മിണ്ടാതിരിക്കുമോ? ഇല്ല, ഈ വിഷയത്തിലും ഞങ്ങളും ജനങ്ങളും ‘കമന്റടി’ തുടരുകയാണ്. കേൾക്കാം പോഡ്‍കാസ്റ്റ് ഏറ്റവും പുതിയ എപ്പിസോഡ്. ചർച്ചയിൽ അർച്ചന, അരുണിമ & നവീൻ.

    The latest National Film Awards have sparked considerable debate. The big question on everyone's mind is about Shah Rukh Khan's first-ever National Award for Jawan. Was it a coincidence that the jury was led by Ashutosh Gowariker, who directed SRK in Swades - a role many, including the actor himself, felt should have won an award 23 years ago?

    But the controversies don't stop there. We're also talking about:

    • The snub of Aadujeevitham (The Goat Life), which failed to win any awards, stands in contrast to The Kerala Story's two wins.

    • The puzzling decision to award Best Actor to two people, but split the Best Actress category into Best Actress and Best Supporting Actress.

    Are these awards a sign that the industry is being pressured to tell certain stories? Or is this just how things work now? The public isn't staying silent, and neither are we. Listen to the full episode of 'Commentadi' to hear Archana, Arunima, and Naveen break it all down.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    25 min
  • കന്യാസ്ത്രീകളുടെ അറസ്റ്റും പുകയുന്ന പ്രതിഷേധവും, ദുർഗിൽ അന്ന് നടന്നതെന്ത്? – Nuns Arrested in Durg: Forced Conversion Allegations Spark Religious Freedom Debate | Chattisgarh | Kerala Nuns | Arrest | Protest
    Aug 1 2025

    തൊഴിലെടുക്കുന്നതിനെത്തിയ മൂന്നു യുവതികളെ അനുഗമിക്കുകയായിരുന്ന അസീസി സന്യാസി സമൂഹത്തിലെ സിസ്റ്റർ പ്രീതി മേരിയെയും സിസ്റ്റർ വന്ദന ഫ്രാൻസിസിനെയുമാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽവച്ച് മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ആരോപിച്ച് അറസ്റ്റ് ചെയ്തത് - Nuns Preeti Mary and Vandana Francis arrested in Durg on forced conversion and trafficking charges. Witness alleges coercion, raising concerns about religious freedom laws and misuse against minorities.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    2 min