Épisodes

  • കര്‍ണാടക RTC ഓട്ടോയിലിടിച്ച് അപകടം; 6 മരണം; സ്പീഡ് ന്യൂസ്
    Aug 28 2025

    കേരള- കര്‍ണാടക അതിർത്തിയായ കാസർകോട് തലപ്പാടിയില്‍ ബസ് നിയന്ത്രണംവിട്ട് ഓട്ടോയിലിടിച്ച് 11 വയസുകാരിയടക്കം ആറു മരണം. കാസർകോട് നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന കർണാടക ആർടിസി ബസ്സാണ് അപകടം ഉണ്ടാക്കിയത്.

    Six killed in KSRTC bus accident at Kasaragod - Mangaluru border

    See omnystudio.com/listener for privacy information.

    Voir plus Voir moins
    5 min
  • നേര്‍ക്കുനേര്‍ പോരടിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും | സ്പീഡ് ന്യൂസ്
    Aug 27 2025

    നേര്‍ക്കുനേര്‍ പോരടിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. രാഹുല്‍മാങ്കുട്ടത്തിനെ പ്രതിപക്ഷനേതാവ് സംരക്ഷിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് , ലൈംഗികഅപവാദ–റേപ്പ് കേസ് പ്രതികളാണ് മന്ത്രിമാരായും എം.എല്‍എആും മുഖ്യമന്ത്രിക്ക് ഒപ്പമുള്ളതെന്ന് സതീശന്‍റെ മറുപടി. രാഹുല്‍മാങ്കൂട്ടം എം.എല്‍എ സ്ഥാനത്ത് തുടരരുതെന്നാണ് പൊതു അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു

    A direct face-off between the Chief Minister and the Leader of the Opposition. Responding to the Chief Minister's statement that the Opposition Leader is protecting Rahul Mankutty, Satheesan countered by saying that the Chief Minister is accompanied by ministers and MLAs who are accused in sexual harassment and rape cases. The Chief Minister stated that public opinion is that Rahul Mankutty should not continue as an MLA

    See omnystudio.com/listener for privacy information.

    Voir plus Voir moins
    5 min
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ് |​ ​Speed News 630
    Aug 25 2025

    രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്; മുഖം രക്ഷിക്കല്‍ നടപടി MLA സ്ഥാനം രാജിവയ്പിക്കാതെ; പാര്‍ലമെന്ററി പാര്‍ട്ടിയിലും ഇടമില്ല; രാജി ആവശ്യപ്പെടുന്നവര്‍ക്ക് അതിനുള്ള ധാര്‍മികതയില്ലെന്ന് സണ്ണി ജോസഫും വി.ഡി.സതീശനും.

    Nine months into his term as MLA, Rahul Rahul Mamkootathil has been suspended from the Congress with only his legislative seat intact. The decision to limit action to suspension came from the fear of triggering a by-election if he were forced to resign. Without announcing a formal party inquiry, the leadership chose a tactical disciplinary step, suspending him indefinitely.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    4 min
  • ഗൂഢാലോചനാ വാദമുയര്‍ത്തി രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രതിരോധം | സ്പീഡ് ന്യൂസ്
    Aug 24 2025

    ഗർഭച്ഛിദ്രത്തിന് യുവതിയെ നിർബന്ധിച്ച സംഭാഷണത്തിലടക്കം മറുപടി പറയാതെ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ യുടെ വാർത്താ സമ്മേളനം. ലൈംഗിക ആരോപണം ഉന്നയിച്ച ട്രാൻസ്ജെൻഡർ അവന്തിക നേരത്തെ പരാതി പറഞ്ഞില്ലെന്ന് രാഹുൽ ആരോപിച്ചു. കൂടുതൽ പേരെ ചൂഷണം ചെയ്തെന്നു മനസ്സിലായതോടെയാണ് പ്രതികരിച്ചതെന്ന് അവന്തിക പറഞ്ഞു. രാജിവെക്കുമോ എന്ന ചോദ്യത്തിനോടും രാഹുൽ പ്രതികരിച്ചില്ല.

    Rahul Mankootathil MLA remained silent during the press conference, including when questioned about the conversation where a young woman was allegedly forced into an abortion. He accused transgender individual Avantika, who made the sexual harassment allegation, of not filing a complaint earlier. In response, Avantika said she came forward only after realizing that more people had been exploited. Rahul also did not respond to the question about whether he would resign

    See omnystudio.com/listener for privacy information.

    Voir plus Voir moins
    4 min
  • നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പിണറായി നയിക്കുമെന്ന് എം.വി.ഗോവിന്ദന്‍ | സ്പീഡ് ന്യൂസ്
    Aug 22 2025

    എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ആർ.എസ് എസ് മേധാവിയെ കണ്ടതിൽ എന്താണ് കുഴപ്പമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി.ഗോവിന്ദൻ മനോരമ ന്യൂസ് കോൺക്ലേവിൽ. വിവാദ പ്രസ്താവനയെ എം വി ഗോവിന്ദനൊപ്പം സംവാദത്തിൽ പങ്കെടുത്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആയുധമാക്കി. അടുത്ത തെരഞ്ഞെടുപ്പിൽ പിണറായി തന്നെ ഇടതുമുന്നണിയെ നയിക്കുമെന്ന് ഗോവിന്ദൻ പറഞ്ഞപ്പോൾ, കൂട്ടായി മുന്നോട്ടു പോകുമെന്ന് സണ്ണി ജോസഫ്. രാഹുൽ മങ്കൂട്ടത്തിൽ വിവാദത്തിലും എം.വി ഗോവിന്ദനും സണ്ണി ജോസഫും കൊമ്പ് കോർത്തു.

    CPM State Secretary M.V. Govindan, speaking at the Manorama News Conclave, questioned what the issue was with ADGP M.R. Ajith Kumar meeting the RSS chief. KPCC President Sunny Joseph, who participated in the discussion alongside M.V. Govindan, used this controversial statement as a weapon. When Govindan stated that Pinarayi himself would lead the Left Front in the next election, Sunny Joseph responded that the UDF would move forward unitedly. The two — M.V. Govindan and Sunny Joseph — also clashed over the controversy involving Rahul Mankootathil

    See omnystudio.com/listener for privacy information.

    Voir plus Voir moins
    6 min
  • യുവനടിക്ക് അശ്ലീല സന്ദേശം അയച്ചെന്ന വെളിപ്പെടുത്തലില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ | സ്പീഡ് ന്യൂസ്
    Aug 21 2025


    ലൈംഗികാധിക്ഷേപ വെളിപ്പെടുത്തലുകളിൽ കുടുങ്ങി യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പദവി ഒഴിയാൻ ഹൈക്കമാൻഡും വി.ഡി. സതീശൻ ഉൾപ്പെടെ സംസ്ഥാന നേതാക്കളും നിർദ്ദേശിച്ചതോടെയാണ് രാജി. നടി റിനി ആൻ ജോർജിന്‍റെ വെളിപ്പെടുത്തലും പിന്നാലെ വന്ന ചാറ്റുകളുമാണ് രാഹുലിന് വിനയായത്. എന്നാൽ ഗുരുതരമായ ആരോപണങ്ങളിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തിലേക്കാണ് സമരങ്ങൾ നീങ്ങുന്നത്.

    Rahul Mankootathil MLA has resigned from the position of Youth Congress President following allegations of sexual harassment. The resignation came after directions from the High Command as well as state leaders including V.D. Satheesan. The revelation by actress Rini Ann George and the subsequent leaked chats proved costly for Rahul. However, protests are now escalating with demands that he also resign from his position as MLA due to the seriousness of the allegations

    See omnystudio.com/listener for privacy information.

    Voir plus Voir moins
    5 min
  • ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍റെ അറസ്റ്റിനുള്ള വിലക്ക് തിങ്കളാഴ്ച്ച വരെ നീട്ടി | സ്പീഡ് ന്യൂസ്
    Aug 20 2025


    ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍റെ അറസ്റ്റിനുള്ള വിലക്ക് തിങ്കളാഴ്ച്ച വരെ ഹൈക്കോടതി നീട്ടി. വേടനെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരിക്ക് തിങ്കളാഴ്ച വരെ കോടതി സാവകാശം അനുവദിച്ചു. വിവാഹ വാഗ്ദാനം നല്‍കിയെന്നതുകൊണ്ട് മാത്രം കുറ്റകൃത്യം നിലനില്‍ക്കണമെന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

    The High Court has extended the stay on the arrest of rapper Vedan in the rape case until Monday. The court granted the complainant time until Monday to present more evidence against Vedan. The court observed that a crime cannot be established merely on the basis of a promise of marriage

    See omnystudio.com/listener for privacy information.

    Voir plus Voir moins
    3 min
  • നടൻ മമ്മൂട്ടി പൂർണ ആരോഗ്യവാൻ; സ്പീഡ് ന്യൂസ്
    Aug 19 2025

    നടൻ മമ്മൂട്ടി പൂർണ ആരോഗ്യവാൻ. രോഗബാധിതനായി ഷൂട്ടിങിൽനിന്ന് അവധിയെടുത്ത് ചെന്നൈയിലേക്ക് പോയ താരം പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയതിന് പിന്നാലെ നിർമാതാവ് ആന്റോ ജോസഫാണ് വിവരം ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.

    Actors, politicians and fans welcome Mammootty back to the movies

    See omnystudio.com/listener for privacy information.

    Voir plus Voir moins
    5 min